Friday, October 23, 2020

മരുന്നുകള്‍ക്കെതിരെ പ്രതികരിക്കുന്ന ഉഗ്രശേഷിയുള്ള ഈ ബാക്ടീരിയയെ കരുതിയിരിക്കാന്‍ മുന്നറിയിപ്പ് നല്‍കി ശാസ്ത്രജ്ഞര്‍

Updated on 09-09-2018 at 1:34 pm

ആന്റിബയോട്ടിക്കുകള്‍ ശരീരത്തില്‍ എല്‍ക്കുന്നത് തടയിടാനും അണുബാധ ഏല്‍പ്പിക്കാനും ശേഷിയുള്ള ബാക്ടീരിയയുടെ സാന്നിധ്യം ലോകത്തെമ്പാടും തിരിച്ചറിയുന്നു. ആശുപത്രികള്‍ കേന്ദ്രീകരിച്ച് വികാസം പ്രാപിക്കുന്ന ബാക്ടീരിയ മരണത്തിനും കാരണമായേക്കാമെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. ഓസ്‌ട്രേലിയയില്‍ നിന്നുള്ള ശാസ്ത്രസംഘമാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. 10 രാജ്യങ്ങളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ മൂന്ന് തരം ബാക്റ്റീരിയകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞതായി മെല്‍ബണ്‍ സര്‍വകലാശാലയും സ്ഥിരീകരിച്ചു. ഒട്ടനവധി മരുന്നുകള്‍ക്ക് ഒരേസമയം കേടുവരുത്താന്‍ ഇവയ്ക്ക് കഴിയുമത്രേ. ഇവയുടെ സാന്നിധ്യം വിവിധ രാജ്യങ്ങളില്‍ പടര്‍ന്നുപിടിക്കുന്നതാണ് ആശങ്കയ്ക്ക് ഇടയാക്കുന്നത്.

സ്റ്റെഫൈലോകോക്കസ് എപ്പിഡെര്‍മിസ് എന്നാണ് ഈ ബാക്റ്റീരിയയുടെ പേര്. MRSA എന്ന പേരില്‍ ലോകമെങ്ങും അറിയപ്പെടുന്നുണ്ട്. മനുഷ്യചര്‍മത്തില്‍ സാധാരണഗതിയില്‍ കാണപ്പെടുന്ന ഇവ പ്രായമായവരുടെയും ചില രോഗികളുടെയും ശരീരം വാസസ്ഥാനമാക്കുന്നു. സന്ധിമാറ്റിവെക്കല്‍ കത്തീറ്റര്‍ വെച്ചുപിടിപ്പിച്ചവര്‍ എന്നിവരുടെ ശരീരത്തും കാണപ്പെടുന്നു. മാരകമായ ഈ ബാക്ടീരിയ പക്ഷെ ആശുപത്രിയില്‍ കഴിയുന്ന രോഗികളിലാണ് കാണപ്പെടുന്നത്. തിരിച്ചറിയാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍, വളരെ വൈകിയാകും അണുബാധ മനസിലാക്കുക

വിഖ്യാത ഗവേഷകന്‍ ബെന്‍ ഹൗഡി നിന്റെ നേതൃത്വത്തില്‍ നടന്ന പഠനങ്ങളാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തെത്തിച്ചത്. ലോകമെമ്പാടുമുള്ള 78 ആശുപത്രികളില്‍ നിന്നും 100 കണക്കിന് ബാക്ടീരിയ സാമ്പിളുകള്‍ ഇവര്‍ ശേഖരിച്ചിരുന്നു. ആന്റിബയോട്ടിക്കുകള്‍ ശരീരത്തില്‍ ഏല്‍ക്കാത്ത തരത്തില്‍ ഡിഎന്‍എയില്‍ വരെ ഇവ ചെറിയ മാറ്റം വരുത്തുന്നുണ്ട് എന്നാണ് ഈ റിപ്പോര്‍ട്ട്. ഒരേ സമയം ഒന്നിലധികം പ്രതിരോധമരുന്നുകള്‍ ഉപയോഗിച്ചുള്ള ചെറുത്തുനില്‍പ്പാണ് വൈദ്യശാസ്ത്രം ആദ്യം കണ്ടെത്തിയ പോംവഴി. പക്ഷെ ചെലവും, മരുന്നുകളുടെ പാര്‍ശ്വഫലങ്ങളും കണക്കിലെടുത്ത് അവ ഒഴിവാക്കി.

കുറഞ്ഞ സമയത്തിനുള്ളില്‍ ഇവ വ്യാപിക്കുന്നതിന് കാരണമായ് ഗവേഷകര്‍ കണ്ടെത്തിയ ഉത്തരം മരുന്നുകള്‍ക്കെതിരെ തന്നെയാണ്. ICUകളിലടക്കം ഉയര്‍ന്ന ഡോസ് പ്രതിരോധമരുന്നുകള്‍ ഉപയോഗിക്കുന്നതാണത്രേ വ്യാപനത്തിന് കാരണം. ഇതിനെതിരെ നേരത്തെ ലോകാരോഗ്യസംഘടന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഈ ബാക്ടീരിയയുടെ വ്യാപനം തടയണമെന്ന ആഹ്വാനവും സംഘടന നല്‍കിക്കഴിഞ്ഞു. ഹാന്‍ഡ് വാഷും സാനിട്ടയ്‌സറും ഉള്‍പ്പടെ ആല്‍ക്കഹോള്‍ അടങ്ങിയ അണുനാശിനികളുടെ ഉപയോഗം ആശുപത്രികളില്‍ സജീവമാകുന്നതാണ് ഈ ബാക്റ്റീരിയയുടെ വളര്‍ച്ചക്ക് കാരണമെന്ന് മറ്റൊരു പഠനം വിലയിരുത്തുന്നു. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗത്തെ തന്നെയാണ് പ്രശ്നമായി ചൂണ്ടിക്കാട്ടുന്നത്. അടിയന്തിര പഠനവും രക്ഷാമാര്‍ഗങ്ങളുമാണ് ഇപ്പോള്‍ വൈദ്യശാസ്ത്രം തേടുന്നത്.

ഡികെ

comments


 

Other news in this section