Saturday, September 26, 2020

Archive

 1. ഇസ്ലാമിക് സ്റ്റേറ്റ് അംഗമായ ഐറിഷ് വനിതയെ ന്യായീകരിച്ച് ലിയോ വരേദ്കര്‍; ആത്മാക്കളുടെ നിലവിളികള്‍ മറന്ന് അതിക്രൂരതയുടെ വക്താക്കളെ വിശുദ്ധീകരിക്കാന്‍ ലോകമാധ്യമങ്ങളും…

  Leave a Comment

  ഐറിഷ് പ്രതിരോധ സേന മുന്‍ അംഗമായ ലിസ സ്മിത്തിന്റെ ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം അതീവ ജാഗ്രതയോടെയാണ് ലോകം നോക്കികണ്ടത്. വടക്കന്‍ സിറിയയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ 2 വയസ്സുള്ള കുഞ്ഞിനൊപ്പം തടവിലാക്കപ്പെട്ട ലിസയില്‍ നിന്നും യു.എസ് പട്ടാളം ഐറിഷ് പാസ്‌പോര്‍ട്ട് പിടിച്ചെടുത്തിരുന്നു. സിറിയയിലെ ക്യാമ്പില്‍ എത്തിയ ഐ ടിവി ലേഖകന്‍ ലിസയുടെ ഐറിഷ് ഭാഷാ ഉച്ചാരണം തിരിച്ചറിയുകയും അല്പനേരത്തെ സംഭാഷണത്തിനൊടുവില്‍ ഐറിഷുകാരിയാണെന്ന് തിരിച്ചറിയുകയും ചെയ്തു. ഇവരെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവന്നതുമുതല്‍ ഐറിഷുകാര്‍ക്കിടയിലുണ്ടായ ഞെട്ടല്‍ ഇനിയും മാറാന്‍ ഇടയില്ല. കാരണം ലിസയെ അടുത്തറിയാവുന്നവര്‍ക്ക് ഇവരുടെ തീവ്രവാദ ബന്ധം അംഗീകരിക്കാന്‍ കഴിയില്ല.

  രാജ്യ സുരക്ഷ കൈകാര്യം ചെയ്ത ഏതൊരാള്‍ക്കും ദേശീയത എന്നൊരു വികാരം ഇല്ലാതിരിക്കില്ലല്ലോ? എന്നാല്‍ അത്തരം ചിന്തകളെ പാടെ നിഷേധിച്ച് സേനയില്‍ നിന്നും രാജി വെച്ച് ഇസ്ലാം മതം സ്വീകരിക്കുന്നു. തുടര്‍ന്ന് ആരും അറിയാതെ സിറിയയിലേക്ക് കടക്കുന്നു. അവിടെ വെച്ച് ട്യുണീഷ്യക്കാരനായ ജിഹാദിയെ വിവാഹം ചെയ്ത് തീവ്രവാദ വധുവായി ജീവിക്കുന്നു.

  ഇവരുടെ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ യു.എസ് തീവ്രവാദ വിരുദ്ധസേനയുടെ പിടിയില്‍പ്പെട്ട് വടക്കന്‍ സിറിയയിലെ അഭയാര്‍ത്ഥി ക്യാമ്പിലേക്ക്. ലിസ മുസ്ലിം മതം സ്വീകരിച്ചതിനപ്പുറം കൊടും ക്രൂരത കൈമുതലുള്ള ഭീകരവാദത്തിന്റെ ഭാഗമായി മാറിയെന്നത് വസ്തുതയാണ്. അഭയാര്‍ത്ഥി ക്യാമ്പിലെ കഷ്ടപ്പെടുകളും ദുരിതങ്ങളും ഏറ്റുവാങ്ങുമ്പോഴും അവരുടെ ജിഹാദി ചിന്തകള്‍ക്ക് യാതൊരു മാറ്റവും സംഭവിച്ചിരുന്നില്ല.

  ഇസ്ലാമിക് സ്റ്റേറ്റിനോട് ആവേശം മൂത്ത് സ്വന്തം രാജ്യത്തെ പോലും നശിപ്പിക്കാന്‍ ഇറങ്ങിയ മുന്‍ ജിഹാദി വധുക്കള്‍ ഇവരുടെ കേന്ദ്രങ്ങള്‍ നശിച്ചതോടെ പതിയെ സ്വദേശത്തേക്ക് മടങ്ങാന്‍ തയ്യാറാവുകയാണ്. ബ്രിട്ടനില്‍ നിന്നും 15-ആം വയസ്സില്‍ അപ്രത്യക്ഷയായ ഷമീമ എന്ന പെണ്‍കുട്ടി ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാനായി സിറിയയിലേക്ക് കടക്കുകയായിരുന്നു. ഭര്‍ത്താവായ ഭീകരന്‍ മരണപ്പെട്ടതോടെ കുട്ടികളെയും കൊണ്ട് ബ്രിട്ടനിലേക്ക് തിരിച്ചുവരാന്‍ ഇവര്‍ അനുവാദം ചോദിച്ചിരുന്നു. എന്നാല്‍ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം തിരിച്ചെത്താനുള്ള അനുമതി ഇവര്‍ക്ക് നിഷേധിച്ചു. ഷമീമ തന്റെ ബംഗ്ലാദേശീയ വംശ പാരമ്പര്യം മുതലെടുത്ത് ബംഗ്ലാദേശിലേക്ക് മടങ്ങാന്‍ ശ്രമം നടത്തിയെങ്കിലും ഈ രാജ്യവും അതിന് വഴങ്ങിയില്ല.

  ഷമീമക്ക് തിരിച്ച് വരവ് നിഷേധിച്ചതോടെ ആഗോള മാധ്യമങ്ങള്‍ ബ്രിട്ടനുനേരെ തിരിയുന്ന കാഴ്ചയാണ് കണ്ടത്. ഭീകരവാദത്തിന്റെ കയ്പ് വേണ്ടുവോളം അനുഭവിച്ച ബ്രിട്ടന്‍ ഷമീമക്ക് രാജ്യത്തിനകത്ത് കടക്കാന്‍ അനുവാദം നല്‍കാത്തതിനെ മനുഷ്യാവകാശ ലംഘനമെന്ന പേരില്‍ മാധ്യമങ്ങള്‍ വാര്‍ത്ത പടച്ചുവിട്ട് ആഘോഷിക്കുകയായിരുന്നു. ബ്രിട്ടനില്‍ തുടര്‍ച്ചയായി നടന്നിട്ടുള്ള ഭീകരാക്രമണങ്ങള്‍ക്ക് നേതൃത്യം കൊടുത്ത ഭീകരര്‍ പലപ്പോഴും യൂറോപ്യന്‍ പൗരാവകാശം നേടിയിട്ടുള്ള മുസ്ലിം വിഭാഗങ്ങള്‍ തന്നെയായിരുന്നു. തീവ്രമായ മത ചിന്ത മാത്രമാണ് ക്രൂരമായ മനുഷ്യ കൊലക്ക് ഇവരെ പ്രേരിപ്പിക്കുന്നത് എന്നതും വ്യക്തമാണ്. തങ്ങളുടെ പൗരന്മാരുടെ സുരക്ഷ, രാജ്യ സുരക്ഷ തുടങ്ങിയ കാര്യങ്ങള്‍ തങ്ങള്‍ക്ക് പരിഗണിച്ചേ പറ്റൂ എന്ന നിലപാടാണ് ഷമീമ വിഷയത്തില്‍ ബ്രിട്ടന്‍ സ്വീകരിച്ചത്.

  ഉത്തവാരാധിത്വമുള്ള ഭരണ സംവിധാനം ഇത്തരത്തില്‍ തീരുമാനമെടുക്കുന്നതിന് വളച്ചൊടിച്ച് മനുഷ്യത്വമില്ലായ്മയായി ചിത്രീകരിക്കുകയാണ് പല മാധ്യമങ്ങളും ചെയ്യുന്നത്. ജിഹാദികളുടെ ഭാര്യമാര്‍ ആയിത്തീര്‍ന്നവര്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങിയെത്തി, മറ്റൊരവസരത്തില്‍ ഭീകരാക്രമണങ്ങള്‍ക്ക് കൂട്ടുപിടിക്കില്ലെന്ന് ഉറപ്പ് നല്‍കാന്‍ ഭീകരവാദത്തെ സാധൂകരിക്കുന്ന ഇത്തരം മാധ്യമങ്ങള്‍ക്ക് സാധിക്കുമോ?

  അടുത്തതായി ലിസ സ്മിത്തിലേക്ക് വരാം…ഇവരെ അയര്‍ലണ്ടിലേക്ക് തിരിച്ചെത്തിക്കാന്‍ ഖജനാവില്‍ നിന്നും പണം മുടക്കി നയതന്ത്ര ചര്‍ച്ചകള്‍ക്ക് കോപ്പുകൂട്ടുകയാണ് ഐറിഷ് ഭരണ നേതൃത്വം. സിറിയപോലുള്ള മേഖലകളില്‍ നിന്നും അഭയാര്‍ത്ഥികളെ സ്വീകരിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു. ഏതോ മഹനീയ കാര്യം നിര്‍വ്വഹിച്ച് ജയിലില്‍ അടക്കപ്പെട്ട പൗരനെ സ്വരാജ്യത്തേക്ക് എത്തിക്കുന്നതുപോലെയാണ് പ്രധാനമന്ത്രി ലിയോ വരേദ്കര്‍ ഉള്‍പ്പെടെ ഉള്ളവര്‍ ലിസയുടെ അഭയാര്‍ത്ഥി ജീവിതത്തെ നോക്കിക്കാണുന്നത്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഭീകരാക്രമണത്തെ പിടിക്കുന്നവര്‍ തന്നെയാണ് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയവരെ സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങുന്നത്. ഇവരെ ഭീകരര്‍ തട്ടിക്കൊണ്ടു പോയതല്ല, മറിച്ച് സ്വന്തം ഇഷ്ടപ്രകാരം സ്വയം മതപരിവര്‍ത്തനം നടത്തി അരുംകൊല ശീലമാക്കിയ, മനുഷ്യ സമൂഹത്തിന് ഭീഷണിയായ സംഘത്തില്‍ നേരിട്ട് അംഗമാവുകയായിരുന്നു. ഇത്തരം പ്രവണതകള്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നത് ഒരുതരത്തിലും പൊതുസമൂഹത്തിന് അംഗീകരിക്കാന്‍ കഴിയില്ല.

  ജിഹാദി ഭാര്യമാര്‍ പെറ്റുകൂട്ടുന്നത് നാളെയുടെ കൊടും ഭീകരരെ തന്നെയാണ്. ഇസ്ലാമിക് സ്റ്റേറ്റില്‍ അംഗമാകാന്‍ ആഗ്രഹിച്ചെത്തുന്ന സ്ത്രീകളുടെ പ്രധാന ധര്‍മ്മം നാളെയുടെ പുതിയ ഭീകരരെ സൃഷ്ടിക്കുക എന്നത് തന്നെയാണ്. തീവ്രവാദത്തിന്റെ ആഴവും പരപ്പും വ്യാപിപ്പിക്കാന്‍ അംഗസംഖ്യ ഉയര്‍ത്തുക എന്നത് ഇവരുടെ നയമാണ്. ലോകത്ത്, പ്രത്യേകിച്ച് യൂറോപ്യന്‍ വന്‍കരയെയാണ് ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള സംഘടനകള്‍ ലക്ഷ്യം വെയ്ക്കുന്നത്. അതിന് കാരണം ഈ ഭീകര സംഘടന രൂപംകൊണ്ട സമയത്ത് ഇറാക്കിലെ മൊസൂള്‍ നഗരത്തിലെ പഴക്കംചെന്ന മുസ്ലിം പള്ളിയില്‍ കറുപ്പ് വസ്ത്രധാരിയായി സ്വയം ഖലീഫ എന്ന് പ്രഖ്യാപിച്ച ജോര്‍ദ്ദാനിയന്‍ അബൂബക്കര്‍ അല്‍-ബാഗ്ദാദി എന്ന ഭീകരന്‍ തന്റെ അനുയായികളോട് ആവശ്യപ്പെട്ടത് തന്നെയാണ്. കുരിശ്ശ് യുദ്ധം നയിച്ച് വിശുദ്ധ ഭൂമി കൈക്കലാക്കിയ ക്രിസ്തുമത വിശ്വാസികളെ ഇല്ലായ്മ ചെയ്യാന്‍ പ്രവര്‍ത്തിക്കണം എന്നതായിരുന്നു ആഹ്വനം. അന്ധമായ വിശ്വാസത്തിന്റെ ബന്ധനത്തില്‍ അകപ്പെട്ട് അല്ലാഹുവിന്റെ പേരില്‍ മരവിച്ച മനസുമായി കൊടും ക്രൂരതകള്‍ ആവേശത്തോടെ നടത്തിപ്പോകുന്നത് ഏത് വിശ്വാസത്തിന്റെ പേരിലായാലും അത് ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയുന്നതല്ല.

  ക്രിസ്തുമതത്തെ ഉന്മൂലനം ചെയ്യാന്‍ ലക്ഷ്യമിട്ട് കൊടുംക്രൂരതകള്‍ അഴിച്ചുവിടുന്ന ഇസ്ലാമിക് സ്റ്റേറ്റിലെ അംഗങ്ങളെ മാനുഷിക പരിഗണന എന്ന ചായംപൂശി സ്വന്തം നാട്ടിലേക്ക് മടക്കിക്കൊണ്ടു വരുന്നതില്‍ വരേദ്കറെ പോലുള്ള രാഷ്ട്ര നേതാക്കള്‍ സമ്മതം മൂളുന്നത് രാജ്യസുരക്ഷയുടെ കാര്യത്തില്‍ ഗുണത്തിലേറെ ദോഷം വരുത്തിവെയ്ക്കുകയാണ് ചെയുന്നത്. മാധ്യമങ്ങള്‍ ഇതിന് ചുക്കാന്‍ പിടിക്കുന്നത് ഭാവിയില്‍ ശക്തമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും.