Saturday, September 26, 2020

Archive

  1. നിപ്പയെ കേന്ദ്രീകരിച്ചുള്ള ചിത്രം വൈറസിന്റെ ട്രെയ്ലറിറങ്ങി…

    Leave a Comment

    നിപ്പയെ കേന്ദ്രീകരിച്ചുള്ള ചിത്രം വൈറസ് ട്രെയിലര്‍ ഇറങ്ങി. ചിത്രം ഏറെ പ്രതീക്ഷയോടെയാണ് സിനിമാ ലോകം ഉറ്റുനോക്കുന്നത്. വന്‍താരനിരയും മികച്ച അണിയറ പ്രവര്‍ത്തകരുമാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

    കുഞ്ചാക്കോ ബോബന്‍, ടൊവീനോ, സൗബിന്‍, റിമ, മഡോണ, ജോജു എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. കേരളത്തിന്റെ അതിജീവനത്തിന്റെ കഥയാണ് വൈറസിലൂടെ പറയുന്നത്.

    മുഹ്സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന. സുഷിന്‍ ശ്യാം സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ സൈജു ശ്രീധരനാണ്. ആഷിഖും റിമയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ രാജീവ് രവിയാണ്.