Friday, October 23, 2020

ഓസ്ട്രേലിയന്‍ ടി വി അവതാരകന്‍ ഡേവിഡ് കാംബെല്ലിന്റെ മകന്‍ ഡയാന രാജകുമാരിയുടെ പുനര്‍ജന്മമോ? സംസാരിക്കുന്നതെല്ലാം ഡയാനയുടെ അടുത്ത കുടുംബങ്ങള്‍ക്ക് മാത്രമറിയാവുന്ന കാര്യങ്ങള്‍…..അതും 2 വയസ്സുള്ളപ്പോള്‍

Updated on 18-07-2019 at 10:13 am

സിഡ്നി : ആര്‍ക്കും മനസിലാകാത്ത എന്തൊക്കയോ കാര്യങ്ങള്‍ തനിക്കു ചുറ്റും നടക്കുന്നതിന്റെ വിസ്മയത്തിലാണ് ഓസ്ട്രേലിയന്‍ ടെലിവിഷന്‍ അവതാരകന്‍ ഡേവിഡ് കാംബെല്‍. തികച്ചും അവിശ്വസനീയമായ കാര്യങ്ങളെ കുറിച്ചുള്ള വാര്‍ത്ത ഡേവിഡ് എഴുതിയത് സ്റ്റെല്ലര്‍ മാഗസിനിലാണ്. തന്റെ മകന്‍ ബില്ലി കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ സംസാരിച്ച നിഗൂഢമായ ചില കാര്യങ്ങളാണ് എന്നായിരുന്നു തുടക്കം. ബ്രിട്ടീഷ് രാജകുടുബത്തിലെ ഡയാന രാജകുമാരിയുടെ പടം നോക്കി മുന്‍പ് താന്‍ ഡയനാരാജകുമാരി ആയിരുന്നു എന്നാണ് രണ്ടു വയസുള്ള കുട്ടി പറഞ്ഞിരുന്നതാണ്.

ഡയാനയുടെ ഒരു പടം കാംബെല്ലിന്റെ ഭാര്യ ലിസയ്ക്ക് കിട്ടിയിരുന്നു. ഇത് മുതലാണ് കുട്ടി ഡയാനയെ കുറിച്ചുള്ള സംസാരം ആരംഭിച്ചത്. തുടക്കത്തില്‍ ഇത് ഇവരില്‍ കൗതുകവും, ചിരിയും ഉണര്‍ത്തിയെങ്കിലും പിന്നീടുണ്ടായ കുട്ടിയുടെ സംസാരത്തില്‍ തീര്‍ത്തും അസ്വാഭാവികത ഉണ്ടായിരുന്നു എന്നാണ് ഡേവിഡ് കാംബെല്‍ പറയുന്നത്. ഡയാനയുടെ ചെറുപ്പം മുതലുള്ള കാര്യങ്ങളാണ് കുട്ടി രക്ഷിതാക്കളുമായി പങ്കുവെച്ചത്.

കുട്ടി ഇത്തരത്തില്‍ സംസാരിക്കാന്‍ തുടങ്ങിയതോടെ കാംബെല്‍ ഇതില്‍ സത്യാവസ്ഥയാ ഉണ്ടോ എന്നറിയാന്‍ നടത്തിയ അന്വേഷണവും ഞെട്ടിക്കുന്നതായിരുന്നു. രാജകുടുംബത്തിന് മാത്രമറിയാവുന്ന കര്യങ്ങളാണ് ബെല്ലി പറഞ്ഞിരുന്നത്. ഡയാന ജനിക്കുന്നതിനു മുന്‍പ് തന്നെ മരിച്ചുപോയ ഇവരുടെ സഹോദരന്‍ ജോണിനെ കുട്ടി പേരെടുത്തുപറയുകയും ചെയ്തു. മറ്റൊരവസരത്തില്‍ രണ്ടു കുട്ടികളെ കുറിച്ചായിരുന്നു സംസാരം കൂടുതല്‍ ചോദിച്ചപ്പോള്‍ വില്യമിന്റെയും, ഹരിയുടെയും കാര്യമായിരുന്നു ബെല്ലി സംസാരിച്ചത്. കുട്ടി ഇത്തരത്തിലൊക്കെ സംസാരിച്ചെങ്കിലും ഏറ്റവും അവസാനം ഉണ്ടായ കുട്ടിയുടെ രണ്ടു തുറന്നു പറച്ചിലാണ് കാംബെല്ലിനെ ഏറെ ഞെട്ടിച്ചത്.

സ്‌കോട്ടിഷുകാരനായ കാംബെല്ലിന്റെ സുഹൃത്തിനോടായിരുന്നു ആദ്യത്തേത് ഡയാന രാജകുമാരിയുടെ ക്രിസ്മസ് റെസിഡെന്‍സിനെ കുറിച്ചായിരുന്നു. ഡയാന പോകാറുള്ള ബാല്‍മോറല്‍ സ്ഥലത്തെ കുറിച്ചും ബെല്ലി പറഞ്ഞു അവിടെ ചുമരുകളില്‍ യൂണികോണിന്റെ പടം ഉണ്ടായിരുന്നത് മുതല്‍ ആ സ്ഥലത്തെ കുറിച്ച് വളരെ കുറച്ചുപേര്‍ക്ക് മാത്രമറിയാവുന്ന കാര്യങ്ങളാണ് കുട്ടി പറഞ്ഞത്. ഡയാനയുടെ ജനനം മുതല്‍ പാരിസില്‍ വെച്ചുണ്ടായ വാഹനാപകടം വരെ യുള്ള കാര്യങ്ങളാണ് ബെല്ലി പറഞ്ഞു തീര്‍ത്തത്. തന്റെ മകന്‍ കൂടുതല്‍ വളര്‍ന്നു കഴിഞ്ഞു ഈ കാര്യങ്ങള്‍ ഓര്‍മിച്ചില്ലെങ്കില്‍ ബെല്ലി ജനപ്രിയ രാജകുമാരി ഡയാനയുടെ പുനര്‍ജ്ജന്മം ആണെന്ന് വിശ്വസിക്കുമെന്നാണ് പറഞ്ഞാണ് കാംബെല്‍ തന്റെ ലേഖനം ഉപസംഹരിക്കുന്നത്.

comments


 

Other news in this section