Saturday, February 29, 2020

പുതുവത്സര ധ്യാനം, നയിക്കുന്നത്, റവ. ഫാ.ബ്രിട്ടാസ് കടവുങ്കൽ, കൃപാസനം, ആലപ്പുഴ (04/01/2020).

Updated on 31-12-2019 at 5:41 am

ടിപ്പററി: വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ, പ്രശസ്‌ത വചന പ്രഘോഷകനും, ധ്യാനഗുരുവുമായ റവ. ഫാ. ബ്രിട്ടാസ് കടവുങ്കൽ, കൃപാസനം, ആലപ്പുഴനയിക്കുന്ന, പുതുവത്സര ഏകദിന ധ്യാനം, “പുതുവത്സരം യേശുവിനോടൊപ്പം – 2020” കൗണ്ടി ടിപ്പററിയിലെ ടൂമെവാരാ, ( ഒബാമ പ്ലാസ്സയ്‌ക്കടുതുള്ള- 2km) സെന്റ്. ജോസഫ്സ് പള്ളിയിൽ വച്ച് (ശനിയാഴ്ച്ച – 04- 01- 2020) രാവിലെ 10:30 മുതൽ നടത്തപ്പെടുന്നതാണ്.

ശുശ്രുഷകളില്‍ ജപമാല, സ്തുതിപ്പ്, വചനപ്രഘോഷണം, നിത്യസഹായമാതാവിന്റെ നൊവേനയെ തുടര്‍ന്ന് ദിവ്യബലിയും ആരാധനയും, രോഗികള്‍ക്കായുള്ള പ്രത്യേക പ്രാര്‍ത്ഥനയും നടത്തപ്പെടുന്നതാണ്, ഈ പുതുവത്സരം നമ്മുടെ കുടുംബങ്ങളിൽ ഇശോയെ സ്വീകരിക്കുന്നതിനായി നമുക്ക് ഒരുമിച്ച് ധ്യാനത്തിൽ പ്രാര്‍ത്ഥിക്കാം.
തദവസരത്തില്‍ പള്ളിക്ക് സമീപമുള്ള പാരിഷ് ഹാളിൽ റവ.ഫാ.സജീഷ് ആന്റണി പുതിയവീട്ടിലിന്റെ നേതത്വത്തിൽ യുവാക്കൾക്കും, കുട്ടികള്‍ക്കായി ദിവ്യബലിയും, പ്രത്യേക ധ്യാനവും ഒരുക്കിയിരിക്കുന്നു. കുമ്പസാരത്തിനും, കൌണ്‍സിലിങ്ങിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

ശുശ്രുഷകള്‍ വൈകുന്നേരം 4:00 ന് സമാപിക്കും. റവ:ഫാ. റെക്സൺ, റവ.ഫാ. ആന്റണി സജീഷ്, വോയ്സ് ഓഫ് പീസ് മിനിസ്ട്രിയുടെ ഡയറക്ടറായ റവ:ഫാ. ഫ്രാൻസീസ് സേവ്യർ (സിലനച്ചൻ) എന്നീ വൈദികരും ശുശ്രുഷകളിക്ക്‌ നേതൃത്വം നല്കും.

അഡ്രസ്സ്:-

സെന്റ്. ജോസഫ്സ് ചർച്ച്, ടൂമെവാരാ, കൂൾകെരീൻ, കൗണ്ടി ടീപ്പെററി.
Eir code – E45 VP21
Geographic Address
SAINT JOSEPH’S
CATHOLIC CHURCH
CHAPEL STREET
TOOMEVARA
NENAGH
CO. TIPPERARY
Eircode:- E45 VP21

കൂടുതല്‍ വിവരങ്ങള്‍ക്ക് :-

ആലീസ് സിബി – 0871380747
പ്രദീബ് ബേബി – 0873159728
ജിമ്മി പുത്തൻപറമ്പിൽ- 0899654293

(Direction – People coming from Dublin:-Leave M7 at Exit -23( Obama plaza) continue 6 km to your left)

People coming from Limerick:- Leave M7 at – Exit -24 cross the Motorway overbridge continue 3km to Toomevara)

comments


 

Other news in this section