Saturday, February 29, 2020

സത്ഗമയ മകരവിളക്ക് ആഘോഷവും അയ്യപ്പപൂജയും ജനുവരി 12 ന് .

Updated on 31-12-2019 at 3:19 pm

ഡബ്ലിൻ : അയർലണ്ടിലെ ആദ്യ ഹിന്ദു മലയാളി കൂട്ടായ്മയായ സത്ഗമയ സദ്‌സംഘത്തിന്റെ ആഭിമുഖ്യത്തിൽ മകരവിളക്ക് ആഘോഷവും അയ്യപ്പപൂജയും ജനുവരി 12 ഞായറാഴ്ച്ച  3 മണിമുതൽ  ഡബ്ലിൻ  ക്ളോണീ റോയൽ മീത്ത് പിച്ച് &പുട്ട് ക്ലബിൽ വച്ച് നടത്തപ്പെടും. കലിയുഗ വരദനായ ശബരിമല ശ്രീ ധർമ്മശാസ്താവിന്റെ അനുഗ്രഹത്തിനായി, ബ്രഹ്മശ്രീ ഇടശ്ശേരി രാമൻ നമ്പൂതിരി,പ്രദീപ് നമ്പൂതിരി എന്നിവരുടെ മുഖ്യ കാർമ്മികത്വത്തിൽ നീരാഞ്ജനം, നെയ്യഭിഷേകം, അഷ്‌ടോത്തരി, അയ്യപ്പപൂജ എന്നിവയും തുടർന്ന് സത്ഗമയ ഭജന സമിതിയുടെ ഭക്തിഗാനസുധയും,  പ്രസാദവിതരണവും അന്നദാനവും ഉണ്ടായിരിയ്ക്കുന്നതാണ്.അന്നദാനം വഴിപാടായി നടത്താൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി അറിയിക്കണമെന്ന് താത്പര്യപ്പെടുന്നു. എല്ലാ മാസവും രണ്ടാം ഞായറാഴ്ച സംഘടിപ്പിക്കുന്ന സത്സംഗത്തിലും തുടർന്നുള്ള പരിപാടികളിലും പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 087 322 6832, 087 781 8318,0877779927,083 447 8366 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക .

comments


 

Other news in this section