Saturday, February 29, 2020

ഇറാഖിൽ അമേരിക്കൻ എംബസിക്ക്‌ സമീപം വീണ്ടും റോക്കറ്റ്‌ ആക്രമണം

Updated on 09-01-2020 at 6:34 am

ബാ‌ഗ്‌ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ വീണ്ടും ഇറാന്റെ  റോക്കറ്റ് ആക്രമണം. അമേരിക്കന്‍ നയതന്ത്രകാര്യാലയം സ്ഥിതിചെയ്യുന്ന ഗ്രീന്‍സോണില്‍ രണ്ട് റോക്കറ്റുകള്‍ പതിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.അതീവ സുരക്ഷാമേഖലയിലാണ്‌ ആക്രമണം ഉണ്ടായത്‌.

ഇറാഖിലെ ആമേരിക്കൻ സേനാതാവളത്തിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ   ആൾനാശമില്ലെന്ന്‌ പ്രസിഡന്റ്‌ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം വന്ന്‌ മണിക്കൂറുകള്‍ക്കുള്ളിലാണ് വീണ്ടും ആക്രമണം. 

ബുധനാഴ്ച അര്‍ധരാത്രിയോടെ അമേരിക്കന്‍ എംബസിയും മറ്റും സ്ഥിതിചെയ്യുന്ന ഗ്രീന്‍ സോണില്‍ രണ്ട് റോക്കറ്റുകള്‍ പതിച്ചതായി ഇറാഖ് സൈന്യം അറിയിച്ചു. എന്നാല്‍ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംഭവത്തെക്കുറിച്ച് വൈറ്റ് ഹൗസോ, പെന്റഗണോ പ്രതികരിച്ചിട്ടില്ല.

comments


 

Other news in this section