Saturday, September 26, 2020

Archive

  1. സ്വന്തമായി വരുമാനം കണ്ടെത്തി ജീവിക്കും; ബ്രിട്ടനിൽ രാജകീയ പദവികള്‍ ഉപേക്ഷിച്ച് ഹാരിയും മേഗനും

    Leave a Comment

    ബ്രിട്ടനിൽ രാജകീയ പദവികള്‍ ഉപേക്ഷിച്ച് ഹാരി രാജകുമാരനും ഭാര്യ മേഗൻ മാർക്കിളും. മുത്തശ്ശിയായ എലിസബത്ത് രാജ്ഞിയെയും പിതാവ് ചാള്‍സ് രാജകുമാരനെയും അറിയിക്കാതെയായിരുന്നു ഹാരിയുടെ പ്രഖ്യാപനം. ഹാരിയുടെയും മേഗന്റെയും അപ്രതീക്ഷിത തീരുമാനം രാജകുടുംബത്തെയും ബ്രിട്ടിഷ് ജനതയെയും ഒരുപോലെ ഞെട്ടിച്ചു.

    കാനഡയിലേക്ക് താമസം മാറ്റി സ്വന്തമായി വരുമാനമാര്‍ഗങ്ങള്‍ കണ്ടെത്തി ജീവിക്കാനാണ് പദ്ധതിയെന്ന് ഹാരിയും മേഗനും അറിയിച്ചു. വെസക്സിലെ പ്രഭുവും പ്രഭ്വിയും എന്ന ഔദ്യോഗിക സ്ഥാനം വഹിക്കുന്ന ഹാരിയും മേഗനും ബ്രിട്ടീഷ് രാജകുടുംബത്തിൽ നിന്ന് വിട്ടുനിൽക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സാധാരണ ജീവിതം നയിക്കാനാണ് വടക്കന്‍ അമേരിക്കയിലേക്ക് മാറുന്നതെന്നാണ് സൂചന.