Friday, January 24, 2020

നീനാ കൈരളിയുടെ ക്രിസ്തുമസ്, പുതുവത്സരാഘോഷങ്ങള്‍ പ്രൗഢഗംഭീരമായി.

Updated on 12-01-2020 at 7:51 pm


നീനാ (കൗണ്ടി ടിപ്പററി): നീനാ കൈരളിയുടെ ക്രിസ്തുമസ്, പുതുവത്സരാഘോഷങ്ങള്‍ ‘പൗര്‍ണമി 2019/20’ പ്രൗഢഗംഭീരമായി നടത്തപ്പെട്ടു. നീനാ സ്‌കൗട്ട് ഹാളില്‍ വച്ച് അരങ്ങേറിയ ആഘോഷപരിപാടികളുടെ  വിശിഷ്ടാതിഥികളായി Mary Fogarty (INMO Assistant Director of Industrial relations), Ann Noonan (Member of INMO executive committee), Fr. Rexon Chullikal (Nenagh Parish) എന്നിവര്‍ പങ്കെടുത്തു.


ക്രിസ്തുമസ് കരോള്‍, കുട്ടികളുടെയും, മുതിര്‍ന്നവരുടെയും വിവിധ നൃത്ത, നൃത്തേതര ഇനങ്ങള്‍,ഗാനമേള, ക്രിസ്തുമസ് പാപ്പയെ വരവേല്‍ക്കല്‍, തുടങ്ങിയ വിവിധങ്ങളായ പരിപാടികളാല്‍ സമ്പുഷ്ടമായിരുന്നു ഇത്തവണത്തെ ആഘോഷങ്ങള്‍.
കൂടാതെ നീനാ കൈരളി അംഗങ്ങള്‍ വേഷമിട്ട  ‘അപ്പൂപ്പന്‍ താടി’ എന്ന നൃത്ത സംഗീത നാടകം പ്രേക്ഷകരെ ആസ്വാദനത്തിന്റെ മാസ്മരിക ലോകത്തേയ്ക്ക് കൂട്ടികൊണ്ട് പോകുകയും ആഘോഷത്തിന്റെ മാറ്റ് കൂട്ടുകയും ചെയ്ത ഒന്നായി മാറി എന്നതില്‍ സംശയമില്ല.


കൈരളി കുടുംബാംഗങ്ങളുടെ വീടുകളിലൂടെ നടത്തിയ ക്രിസ്തുമസ് കരോളിനോടനുബന്ധിച്ച് നടത്തപ്പെട്ട അലങ്കാര മത്സരത്തില്‍ വിജയം നേടിയവര്‍ക്കുള്ള സമ്മാനദാനവും പരിപാടിയോടനുബന്ധിച്ച് നടന്നു.ടോം പോൾ & ഫാമിലി ഒന്നാം സ്ഥാനവും   ജെയ്സൺ ജോസഫ് & ഫാമിലി,സിബി തോമസ് &ഫാമിലി എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. തുടര്‍ന്ന് വിഭവ സമൃദ്ധമായ ക്രിസ്തുമസ് ഡിന്നറോടെ ആഘോഷങ്ങള്‍ക്ക് തിരശീല വീണു.


ആഘോഷ പരിപാടികള്‍ക്ക് കമ്മറ്റി അംഗങ്ങളായ റിനു കുമാരന്‍ രാധാനാരായണന്‍, വിമല്‍ ജോണ്‍, വിശാഖ് നാരായണന്‍, അഞ്ജിത എബി, വിനിത പ്രമോദ് എന്നിവര്‍ നേതൃത്വം നല്‍കി.
വാർത്ത : ജോബി മാനുവൽ 

comments