Wednesday, April 1, 2020

തുടരുന്ന കുടിപ്പക; ദ്രോഹഡയിൽ ടാക്സിഡ്രൈവർക്ക്  വെടിയേറ്റു

Updated on 14-01-2020 at 9:40 am

ദ്രോഹഡയിൽ ടാക്സി ഡ്രൈവറെ വെടിവെച്ചു. ഇന്നലെ വൈകിട്ട് 6 30ന് ആണ് വെടിവെപ്പ്  നടന്നത്.ദ്രോഹഡ സിറ്റി സെന്ററിലെ  ബ്രിഡ്ജ് ഓഫ് പീസിൽ  വച്ചാണ് ടാക്സി ഡ്രൈവറെ ആക്രമിച്ചത.ഒരു കാറിലെത്തിയ അക്രമിസംഘം ടാക്സിഡ്രൈവർ നേരെ വെടിയുതിർക്കുകയായിരുന്നു.

നാളുകളായി തുടരുന്ന കുടിപ്പകയുടെ ഭാഗമായി ഉണ്ടായ വെടിവെയ്പ്പിൽ ടാക്സിയിലെ മുൻസീറ്റിലെ യാത്രക്കാരനെയാണ് ലക്‌ഷ്യം വച്ചതെങ്കിലും വെടിയേറ്റത്  40 – വയസിനോട് അടുത്തു പ്രായമുള്ള ടാക്സി ഡ്രൈവർക്കാണ്.പിൻസീറ്റിൽ ഉണ്ടായിരുന്ന വനിത പരിക്കുകൾ കൂടാതെ രക്ഷപ്പെട്ടു 

പരിക്കേറ്റ ടാക്സി ഡ്രൈവറെ ഔർ ലേഡി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.  അക്രമികൾ വന്ന കാർ പിന്നീട് ഗാർഡ കണ്ടെത്തി.അക്രമികൾ വന്ന ഫോക്സ്‌വാഗൺ ഗോൾഫ് കാറാണ് ഡൺഡലക്ക് ഭാഗത്തു  നിന്ന് ഇന്ന് രാവിലെ ഗാർഡ കണ്ടെത്തിയിയത്. അന്യോക്ഷണം പുരോഗമിക്കുകയാണ് എന്ന് ഗാർഡ അറിയിച്ചു. 

comments


 

Other news in this section