Friday, January 24, 2020

പാർലമെന്റ് പിരിച്ചുവിടും; അയർലണ്ടിൽ തിരഞ്ഞെടുപ്പ് ഫെബ്രുവരി 8 -ന് 

Updated on 14-01-2020 at 11:35 am

വീണ്ടും ഒരു ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി അയർലൻഡിന്  ഉണ്ടാവുമോ ?തിരഞ്ഞെടുപ്പ്  തീയതി  പ്രഖ്യാപിച്ചു  ലിയോ വരദ്കർ .  അയർലണ്ട് പാർലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പ് ഫെബ്രുവരി 8 -ന്  (ശനിയാഴ്ച) നടക്കും.  സാധാരണ വ്യാഴം,വെള്ളി ദിവസങ്ങളിൽ തിരഞ്ഞെടുപ്പെന്ന കീഴ്വഴക്കവും ഇത്തവണ മാറുന്നു.


സൈമൺ ഹാരിസിനെതിരെ  ആശുപത്രിയിലെ  തിക്കും തിരക്കും ഉണ്ടായതിനെതിരെ  വരുന്ന അവിശ്വാസ  പ്രമേയത്തിൽ പരാജയം ഭയന്നാണ് ഈ തിരഞ്ഞെടുപ്പ് തീയതി നേരത്തെ പ്രഖ്യാപിക്കുന്നത് . ലിയോ നയിക്കുന്ന    ഫിനഗേലിനു   തിരിച്ചടി  നേരിടുവെങ്കിലും  ബാക്കി പാർട്ടികളുടെ സഹായത്തോടെ  വീണ്ടും അധികാരത്തിൽ വരാമെന്നു ഫിനഗേൽ പ്രതീക്ഷിക്കുന്നു .


 മൈക്കൾ  മാർട്ടിന്റെ നേതൃത്വത്തിലുള്ള  ഫിൻഫെൽ   അധികാരം പിടിക്കാമെന്നു  വാനോളം  പ്രതീക്ഷയിലാണ് .  ബ്രെക്സിറ്റിന്റെ  പശ്ചാത്തലത്തിൽ വിപ്ലവ പാർട്ടിയായ  സിനഫൈൻ  നല്ല പ്രകടനം നടത്താൻ സാധ്യത ഉണ്ട് ( ലുക്കാനും   ക്ലോണ്ടാൽകിനും  അടങ്ങുന്ന ഡബ്ലിന്   മിഡ്  വെസ്റ്റിൽ മാർക്ക് വുഡ് നേടിയ വിജയം ഒരു ഉദാഹരണം മാത്രം ).ഡബ്ലിനിൽ ശക്തമായ ഗ്രീൻ പാർട്ടി മറ്റുള്ള   കൗണ്ടികളിലോട്ടു  ശക്തി പടർത്താൻ പറ്റുമോ എന്ന് കാത്തിരുന്നു കാണം .ലേബർ പാർട്ടിയെയും വില കുറച്ചു കാണാൻ പറ്റില്ല . ഇനിയുള്ള ദിവസങ്ങൾ അയർലണ്ടിനെ സംബന്ധിച്ചു ആവേശനിർഭരാമായ ദിവസങ്ങളാണ് . ഇനി 5 വർഷത്തേക്ക് അയർലണ്ടിന്റെ ഭാവി ആര്   തീരുമാനിക്കും   മൈക്കൾ മാർട്ടീനോ ? ലിയോ വരദ്കറോ അതോ  മേരി  മക്‌ഡൊണാൾഡോ ??


തിരഞ്ഞെടുപ്പ് നടക്കുന്നത് ഐറിഷ് പാര്ലമെന്റിലോട്ടാണ്  , ഇവിടുത്തെ  ഡൈൽ ഐറീന്ന് ( നമ്മളുടെ നാട്ടിലെ ലോക്‌സഭാ )   ഇപ്പോൾ   ഉള്ളത് 158  ടി ഡി മാരാണ് (നമ്മളുടെ നാട്ടിലെ എം പി )  അതിൽ  ഭൂരിപക്ഷം കിട്ടുന്നവർക്കു  സർക്കാർ ഉണ്ടാക്കാം .ഏകദേശം 40 മണ്ഡലങ്ങളിനാണ്‌  തിരഞ്ഞെടുപ്പ്  നടത്തുന്നത് , 5  വർഷത്തിൽ  ഒരിക്കലാണ് തിരഞ്ഞെടുപ്പ്  ഉണ്ടാവുക . 

comments


 

Other news in this section