Saturday, February 29, 2020

തെരുവിൽ താമസിച്ചിരുന്ന മധ്യവയസ്കനെ ലീസൺ സ്ട്രീറ്റ് ബ്രിഡ്ജിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി

Updated on 15-01-2020 at 10:54 am

കഴിഞ്ഞ കുറച്ച് മാസങ്ങളായി ലീസൺ  സ്ട്രീറ്റ് ബ്രിഡ്ജിന് സമീപം തെരുവിൽ  താമസിച്ചിരുന്ന ആളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഡബ്ലിനിലെ Feed Our Homeless charity എന്ന സംഘടനയാണ് ഫേസ്ബുക്കിലൂടെ മരണവാർത്ത സ്ദിതീകരിച്ചത്
തെരുവിൽ ജീവൻ നഷ്ടപ്പെട്ട ഭവനരഹിതന്റെ കുടുംബത്തിന് FOH charity അനുശോചനം രേഖപ്പെടുത്തി.

ചാരിറ്റിയിലെ എല്ലാ അംഗങ്ങളോടും വളരെ മാന്യമായി പെരുമാറിയിരുന്ന വ്യക്തിയായിരുന്നു അദ്ദേഹമെന്നും അവർ പറഞ്ഞു.


നഷ്ടപ്പെടുന്ന ഓരോ ജീവനും ഞങ്ങളിൽ വളരെയധികം വേദന ഉണ്ടാക്കുന്നു. തണുത്ത കാലാവസ്ഥയിൽ തെരുവിലെ ജീവിതം ദുസ്സഹമാണെന്നും ഭവനരഹിതരുടെ എണ്ണം കുറയ്ക്കുന്നതിനുള്ള കൂടുതൽ പ്രവർത്തനങ്ങൾ ചെയ്യണമെന്നും Feed Our Homeless charity Chief Executive – Tony Walsh പറഞ്ഞു.  തെരുവുകളിൽ താമസിക്കുന്നവർക്ക് സുരക്ഷ ഉറപ്പാക്കുന്നതിനുവേണ്ടി   സർക്കാർ സഹായത്തോടെ നഗരത്തിൽ  എമർജൻസി ഹോസ്റ്റലുകൾ സ്ഥപിക്കാൻ ഡബ്ലിൻ സിറ്റി കൗൺസിലിനോട്‌ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു .

comments


 

Other news in this section