Saturday, February 29, 2020

അയർലണ്ടിൽ സത്ഗമയ മകരവിളക്ക് ആഘോഷം ഭക്തിസാന്ദ്രമായി

Updated on 19-01-2020 at 9:17 am

അയർലണ്ടിൽ സത്ഗമയ മകരവിളക്ക് ആഘോഷം ഭക്തിസാന്ദ്രമായി. ഡബ്ലിൻ : ഭക്തിയുടെ ഭസ്മക്കുറി ചാർത്തി ഭക്തകണ്ഠങ്ങളിൽ നിന്നുയർന്ന ശരണം വിളികളാൽ അയർലണ്ടിലും  മകരവിളക്ക് ആഘോഷം ഭക്തിസാന്ദ്രമായി. ആദ്യഹിന്ദു മലയാളി കൂട്ടായ്മയായ സത്ഗമയ സദ്‌സംഘത്തിന്റെ ആഭിമുഖ്യത്തിൽ  ക്ളോണീ റോയൽ മീത്ത് പിച്ച് &പുട്ട് ക്ലബിൽ ക്ഷേത്രമാതൃകയിൽ തയ്യാറാക്കിയ വേദിയിൽ, അയ്യപ്പ വിഗ്രഹത്തിനുമുന്നിൽ നിലവിളക്ക് തെളിച്ചു ശബരീശന് പുഷ്പ്പാഞ്ജലിയും കാണിക്കയുമർപ്പിച്ച് ശരണം വിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ ദീപാരാധന ദർശിച്ചു ഭക്തജനങ്ങൾ സായൂജ്യമടഞ്ഞു.

കലിയുഗ വരദനായ ശബരിമല ശ്രീ ധർമ്മശാസ്താവിന്റെ അനുഗ്രഹത്തിനായി, മനസ്സിലും വചസ്സിലും ഭക്തിയുടെ പുണ്യംനിറച്ച്  ബ്രഹ്മശ്രീ ഇടശ്ശേരി രാമൻ നമ്പൂതിരി,പ്രദീപ് നമ്പൂതിരി എന്നിവരുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന നീരാഞ്ജനം, നെയ്യഭിഷേകം, അഷ്‌ടോത്തരി, അയ്യപ്പപൂജ എന്നിവ ഭക്തമനസ്സുകളെ  ആനന്ദനിർവൃതിയിൽ ആറാടിച്ചു.തുടർന്ന് സത്ഗമയ ഭജനസമിതിയുടെ ഭക്തിഗാനസുധയും പ്രസാദവിതരണവും അന്നദാനവും സംഘടിപ്പിച്ചിരുന്നു.

എല്ലാ മാസവും രണ്ടാം ഞായറാഴ്ച സംഘടിപ്പിക്കുന്ന സത്സംഗത്തിലും തുടർന്നുള്ള പരിപാടികളിലും പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 087 322 6832, 087 781 8318,083 447 8366 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

comments


 

Other news in this section