Saturday, February 29, 2020

ലീമെറിക്കിലെയും,ടിപ്പററിയിലെയും ഭവനഭേദനത്തിന്    രണ്ട് പേരെ അറസ്റ്റ് ചെയ്തു

Updated on 19-01-2020 at 9:27 am

ലീമെറിക്ക് , റിപ്പറെറി   എന്നിവിടങ്ങളിലെ വീടുകളിൽ നിന്നാണ് മോഷണം നടന്നത്. ഇരുപത് വയസ് വീതം പ്രായമുള്ള രണ്ടു പേരെ ഇതുവരെ അറസ്റ്റ് ചെയ്യുകയും,പരിശോധനയ്ക്കായി രണ്ട് വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തെന്ന് ഗാർഡ പറഞ്ഞു.
എട്ട് ഇടങ്ങളിൽ ഇവർ കവർച്ച നടത്തി. ബുധനാഴ്ച പുലർച്ചെയാണ് ഇവയെല്ലാം നടന്നത്.

പടിഞ്ഞാറൻ മേഖലയിലെ സായുധ സഹായ യൂണിറ്റിന്റെയും  ലീമെറിക്ക് , റിപ്പറെറി , ഗാൽവേ എന്നിവിടങ്ങളിൽ നിന്നുള്ള ഗാർഡയുടെയും സഹായത്തോടെ ഹെൻട്രി സ്ട്രീറ്റ് ഗാർഡ സ്റ്റേഷനിൽ നിന്നുള്ള അന്വേഷണ ടീമിന്റെ ഓപ്പറേഷനിൽ ആണ് മോഷ്ടാക്കൾ കുടുങ്ങിയത്.


Henry Street, Roxboro Road ഗാർഡ സ്റ്റേഷനുകളിൽ കൊണ്ടുവന്ന ഇവരെ, ക്രിമിനൽ ജസ്റ്റിസ് ആക്റ്റ്, 2007 ലെ സെക്ഷൻ 50 പ്രകാരം തടവിലാക്കിയിട്ടുണ്ട്.

comments