Saturday, February 29, 2020

ലണ്ടനിൽ സിക്ക് വംശജർ തമ്മിൽതല്ലും കത്തികുത്തും; മൂന്നുപേർ മരിച്ചു

Updated on 20-01-2020 at 2:12 pm

ലണ്ടനിൽ സിക്ക് വംശജർ തമ്മിലുണ്ടായ കത്തിക്കുത്തിലും  അടിപിടിയിലും പരിക്കേറ്റ മൂന്ന് പേർ മരിച്ചു.പ്രതികൾ എന്ന് കരുതുന്ന രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.ഈസ്റ്റ് ലണ്ടനിൽ ഇന്നലെ രാത്രി ഏഴരക്കാണ്  നിർഭാഗ്യകരമായ സംഭവം നടന്നത്.

ഗുരുതരമായി പരിക്കേറ്റ മൂന്ന് സിക്ക് വംശജരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.മരിച്ച മൂന്നു പേരും  ഇരുപതിനും മുപ്പതിനും ഇടയ്ക്ക് പ്രായമുള്ളവരാണ്. സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് സിഖ് വംശജരെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ടവരും പ്രതികളും പരസ്പരം പരിചയമുള്ളവരും  സുഹൃത്തുക്കളുമായിരുന്നുവെന്നും പോലീസ് പറഞ്ഞു.

പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്താണ് പ്രകോപനത്തിനുള്ള കാരണം എന്നതിനെ  കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടില്ല എന്നും പോലീസ് അറിയിച്ചു. 

comments


 

Other news in this section