Monday, February 17, 2020

ബാങ്ക് സമരം രണ്ട് ദിവസം: നാട്ടിൽ ഇടപാടുകള്‍ തടസ്സപ്പെടും

Updated on 24-01-2020 at 9:19 am

ജനുവരി 31നും ഫെബ്രുവരി ഒന്നിനും തൊഴിലാളി യൂണിയനുകൾ പണമുടക്ക് നടത്തുന്നതിനാൽ ഇന്ത്യയിൽ ബാങ്ക് ഇടപാടുകൾ തടസ്സപ്പെടും. വേതന പരിഷ്കരണ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് രണ്ട് ദിവസത്തെ സമരത്തിന് ആഹ്വാനംചെയ്തിട്ടുള്ളത്.

പാർലമെന്റിൽ സാമ്പത്തിക സർവെ അവതരിപ്പിക്കുന്ന ജനുവരി 31നും ബജറ്റ് ദിനമായ ഫെബ്രുവരി ഒന്നിനുമാണ് ബാങ്ക് തൊഴിലാളികൾ സമരത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്.

ജനുവരിയിൽ നടക്കാൻ പോകുന്ന രണ്ടാമത്തെ ബാങ്ക് സമരമാണിത്. ജനുവരി എട്ട് തൊഴിലാളി സംഘടനകൾ നടത്തിയ ദേശവ്യാപക പണിമുടക്കിൽ ബാങ്ക് യൂണിയനുകളും പങ്കെടുത്തിരുന്നു.

comments


 

Other news in this section