Monday, February 17, 2020

ഡബ്ലിനിലേക്ക് വന്ന ഫ്ലൈറ്റിൽ ഇടിമിന്നലേറ്റു(വീഡിയോ കാണാം )

Updated on 11-02-2020 at 1:18 pm

ഡബ്ലിൻ എയർ പോർട്ടിലേക്ക് വന്ന ഫ്ലൈറ്റിന് യു കെ യിൽ വച്ച് ഇടിമിന്നലേറ്റു. ഞായറാഴ്ച രാത്രിയാണ് അപകടം നടന്നത്. യുകെയിലെ  ബെർമിൻഹാം      എയർപോർട്ടിൽ നിന്ന് ഡബ്ലിൻ എയർപോർട്ടിലേക്ക് വന്ന എയർ ലിംഗസ്  ഫ്ലൈറ്റിനാണ് .ഇടിമിന്നൽ  ഏറ്റത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തായതോടെയാണ് പുറംലോകം വിവരം അറിഞ്ഞത്.

ബർമിംഹാം  സ്വദേശിയായ    Daniel Pereira യുടെ സി.സി.ടി.വിയിൽ ആണ് വിമാനത്തിന് മിന്നലേക്കുന്ന   ദൃശ്യങ്ങൾ പതിഞ്ഞത്. അസാധാരണമായ ഇടിയുടെ ശബ്ദവും മിന്നലും പട്ടികളുടെ കുരയും കണ്ട് സംശയം തോന്നി    ഡാനിയൽ പരിശോധിച്ചപ്പോൾ ദൃശ്യങ്ങൾ കണ്ടത്. വീഡിയോ പുറത്തായതോടെ കൂടി വൈറലായി മാറിയിരിക്കുകയാണ് .

പത്തു മിനിറ്റിനുള്ളിൽ 10000 പേരാണ് വീഡിയോ കണ്ടത്. സംഭവം എയർ ലിംഗസ് അധികാരികളും                  സ്ഥിരീകരിച്ചിട്ടുണ്ട്. ആർക്കും പരിക്കോ അപകടമോ ഉണ്ടായില്ല എന്നും യാത്ര സാധരണ പോലെ    തുടർന്നു എന്നും  അധിക്രതർ    അറിയിച്ചു. ഇടിമിന്നലുകൾ പോലെയുള്ള കാലാവസ്ഥ അപകടങ്ങളെ തരണം ചെയ്യാവുന്ന തരത്തിൽ ഡിസൈൻ ചെയ്തതത്.ആണ് തങ്ങളുടെ      വിമാനങ്ങൾ എന്നും   എയർ ലിംഗസ് അധികാരികൾ അവകാശപ്പെട്ടു്‌.

comments


 

Other news in this section