Sunday, March 29, 2020

വ്യാജ ക്രെഡിറ്റ് കാർഡ്; ക്രിമിനലുകളെ പിടിക്കാൻ ഗാർഡയുടെ മിന്നൽ ഓപ്പറേഷൻ

Updated on 16-02-2020 at 12:00 am

ക്ലോൺ ചെയ്ത വ്യാജ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച രണ്ട് പേരെ ഗാർഡ നടത്തിയ രഹസ്യാന്വേഷണത്തിൽ ഡബ്ലിനിൽ നിന്നും പിടികൂടി. 66 വ്യാജ ക്രെഡിറ്റ് കാർഡുകളാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്.

വ്യാജ ക്രെഡിറ്റ്‌ കാർഡുകൾ,
റീ എൻകോഡിംഗ് ഉപകരണങ്ങൾ, കൊക്കെയ്ൻ, അളവുതൂക്ക ഉപകരണങ്ങൾ , 2000 യൂറോയുമടക്കം നിരവധി വസ്തുക്കളും രേഖകളും അന്വേഷണ ഉദ്യോഗസ്ഥർ ഇവരിൽനിന്നും പിടിച്ചെടുത്തു

അയർലണ്ടിൽ ക്രെഡിറ്റ് കാർഡുകൾ ക്ലോൺ ചെയ്യുന്ന ഒരു സംഘം പ്രവർത്തിക്കുന്നതായി യുകെയിൽ നിന്നും റിപ്പോർട്ടുകൾ ഗാർഡയ്ക്ക് ലഭിച്ചിരുന്നു. Bedford Lane-ലെ അന്വേഷണ ഉദ്യോഗസ്ഥർ ഈ പ്രവർത്തനത്തിൽ പങ്കാളികളാണെന്ന് സംശയിച്ചിരുന്ന രണ്ടുപേരെ സമീപിക്കുകയും അവരുടെ കയ്യിൽ 12 വ്യാജ കാർഡുകൾ കണ്ടെത്തിയതിനെ തുടർന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
30 വയസ് പ്രായമുള്ളവരാണ് രണ്ടുപ്രതികളും.

തുടർന്ന് നടത്തിയ പരിശോധനയിൽ ഒരു BMW SUV കാറിൽ നിന്നും13 വ്യാജ കാർഡുകളും വിലകൂടിയ ഡിസൈനർ വസ്ത്രങ്ങളും മറ്റുചില രേഖകളും പിടിച്ചെടുത്തു. Tyrellstown, Navan Road, Prussia Street എന്നിവിടങ്ങളിൽ നടത്തിയ തിരച്ചിലിൽ 41 വ്യാജ ബാങ്ക് കാർഡുകൾ കണ്ടെത്തി.

പ്രതികളിൽ ഒരാളെ വെള്ളിയാഴ്ച ക്രിമിനൽ കോടതിയിൽ ഹാജരാകുകയും ഗാർഡ കസ്റ്റഡിയിൽ വാങ്ങുകയും രണ്ടാമത്തെ പ്രതിയെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കുകയും ചെയ്തു.

വ്യാജ ക്രെഡിറ്റ് കാർഡുകൾ പിടിച്ചെടുക്കുന്നതിനായി Europol, European Police തുടങ്ങിയ സേനകളും ഗാർഡയോടൊപ്പം ചേർന്ന് പ്രവർത്തിച്ചു.

comments


 

Other news in this section