Sunday, March 29, 2020

പൊതുഗതാഗതം സൗജന്യമാക്കി ലോകത്തിലെ ആദ്യരാജ്യമായി ലക്സംബർഗ് ,അയർലൻഡ് പിന്തുടരുമോ ?

Updated on 29-02-2020 at 11:28 am

ഗതാഗതക്കുരുക്ക് മറികടക്കാൻ പൊതുഗതാഗതം പൂർണമായി സൗജന്യമാക്കി ലക്സംബർഗ്, ലോകത്ത് തന്നെ ഇങ്ങനെ ഒരു തീരുമാനം നടപ്പിലാക്കുന്ന ആദ്യ രാജ്യമാണ് യൂറോപ്പിലെ ചെറുരാജ്യമായ ലക്സംബർഗ് . ഏകദേശം ആറ് ലക്ഷത്തോളമാണ് ലക്സംബർഗ് ജനസംഖ്യ. രാജ്യത്തിൻെറ തലസ്ഥാനം പലപ്പോഴും വൻ ഗതാഗത കുരുക്കിലാണ്, ഇന്ന് മുതൽ അതിനൊരു പരിഹാരമാകുകയാണ്.
സർക്കാരിന്റെ ഈ തീരുമാനം ഏകദേശം 100 യൂറോയോളം ഒരാൾക്ക് വര്ഷം മിച്ചം പിടിക്കാൻ പറ്റുമെന്നാണ് കണക്കാക്കുന്നത് , ഇതോടെ സർക്കാരിന്റെ വല്യ ഒരു വരുമാനം 41 മില്യൺ യൂറോ നഷ്ടമാകുകയാണ് പക്ഷേ ജനങ്ങൾക്ക് ഗുണമുള്ള കാര്യമായാണ് കൊണ്ട് ആ നഷ്ടം ഒരു ബാധ്യത ആവുന്നില്ല എന്ന് സർക്കാർ അധികൃതർ പറയുന്നു .ഇതു പോലെ നമ്മൾക്ക് അയർലണ്ടിലെ പൊതുഗതാഗതം സൗജന്യമാക്കാൻ 600 മില്യൺ യൂറോ വേണമെന്നാണ് കണക്കുകൂട്ടൽ . ലക്സംബർഗിലെ ജനസംഖ്യ 6 ലക്ഷമാണെങ്കിൽ അയർലണ്ടിലെ ജനസംഖ്യ 50 ലക്ഷമാണ് .

ലക്സംബർഗ് ചെറിയ രാജ്യമായതു കൊണ്ട് ഇത് എളുപ്പത്തിൽ നടത്താൻ പറ്റി എന്ന് കാണേണ്ട , മറ്റു ചെറിയ രാജ്യങ്ങൾക്കു ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മുൻപോട്ടു പോകാം . സാവിയർ ബെറ്റലിൻെറ നേതൃത്വത്തിലുള്ള പുതിയ സർക്കാരാണ് വിപ്ലവകരമായ തീരുമാനം എടുക്കാൻ മുൻകയ്യെടുക്കുന്നത്. തുടർച്ചായി രണ്ടാം തവണയാണ് ബെറ്റൽ ലക‍്‍സംബ‍ർഗിൻെറ പ്രധാനമന്ത്രിയാവുന്നത്. ബെറ്റലിൻെറ നേതൃത്വത്തിലുള്ള ഡെമോക്രാറ്റിക് പാർട്ടി, രാജ്യത്തെ സോഷ്യലിസ്റ്റ് കക്ഷികളുടെ കൂടെ പിന്തുണയോടെയാണ് അധികാരത്തിൽ എത്തിയത്

comments


 

Other news in this section