Sunday, March 29, 2020

ക്നോക്ക് പള്ളിയുടെ ചരിത്രത്തിൽ ആദ്യമായി മലയാളം കുർബാന , എല്ലാ രണ്ടാം ശനിയാഴ്ചയും

Updated on 29-02-2020 at 12:37 pm

ലോക പ്രശസ്‌തമായ ക്രിസ്ത്യൻ തീർത്ഥാടന കേന്ദ്രമായ ക്നോക്കിൽ സീറോ മലബാർ മലയാളം കുർബാന എല്ലാ രണ്ടാം ശനിയാഴ്ചയും ഉച്ചയ്ക്ക് 4.30നു നടത്താൻ തീരുമാനിച്ചിരിക്കുന്നു.

ക്നോക്ക് പള്ളിയിലെ ചാപ്ലയിൻ ആയ ബഹു. ഫാ. ഡേവിസ് വടക്കുംപാടത്തിന്റെ ( CMI ) കാർമ്മികത്വത്തിലാണ്
കുർബ്ബാന നടത്തപെടുന്നത് . ഇതിന്റെ ഭാഗമായി ആദ്യത്തെ കുർബാന മാർച്ച് 14 ശനിയാഴ്ച നടത്തപ്പെടും .

അയർലണ്ടിലെ മലയാളികളുടെ ഏറ്റവും വലിയ
തീർത്ഥാടന കേന്ദ്രമായ ക്നോക്ക് പള്ളിയിൽ സ്ഥിരമായി മലയാളം കുർബാന ഭക്തകർക്കു ഒത്തിരി ആത്മീയ സംതൃപ്തി നൽകുന്ന കാര്യമാണ് . ഏകദേശം 1.5 മില്യൺ ഭക്തർ ക്നോക്ക് പള്ളി സന്ദർശിക്കുന്നു എന്നാണ് വാർഷിക കണക്കുകൾ

comments


 

Other news in this section