Saturday, August 15, 2020

Archive

 1. മലയാളി = നോ കൂറ്  = ആളാവൽ   (അശ്വതി പ്ലാക്കൽ)

  Leave a Comment

   മലയാളിയുടെ പൊതു ബോധം, ശാസ്ത്ര ബോധം എല്ലാം കൂടി ഒരു കലത്തിൽ വെന്ത ചരിത്രം കുറവാണ്.ആദ്യമേ ഇതൊരു മറു കുറിപ്പാണ് .കോവിഡ്‌ സമയത്തെ ആശുപത്രി സേവനങ്ങളെ കളിയാക്കി കൊണ്ടു ഒരു സഹോദരിയുടെ ഒരു കുറിപ്പു ഒരു പാടു പേർ ഷെയർ ചെയ്തു കണ്ടു .ലോകം മുഴുക്കെ അംഗീകരിച്ച കേരള മോഡലിനെ പുകഴ്ത്തി കൊണ്ടുള്ള കുറിപ്പായിരുന്നു അത് .

  ഒരു ഇടതു പക്ഷ കൂറുള്ള ആൾ എന്ന നിലയ്ക്കു ന്യായമായും ഉൾപ്പുളകം കൊണ്ടു കുളിരണിയണം പക്ഷേ മേൽപ്പറഞ്ഞ കൃത്യമായ ഇടതു പക്ഷ ചായ്‌വ്‌ ഉള്ളതു കൊണ്ടു തന്നെ തൊലി ഉരിയുന്നതു പോലെ തന്നെ തോന്നി

  അയർലണ്ടിന്റെ ആരോഗ്യ പരിപാലന രീതികളെ കുറിച്ചു ഇവിടെ ജീവിക്കുന്ന ആളെന്ന നിലയ്ക്കു സാമാന്യ ബോധം ഉണ്ടാകേണ്ടതാണ്. ഇന്നു വ രെ കണ്ടിട്ടുള്ളതിൽ വെച്ചു മനുഷ്യരാശിയെ പിടിച്ചു കുലുക്കുന്ന വിപത്തായി മാറി കഴിഞ്ഞു കൊറോണ .അതു കൊണ്ടു തന്നെ ഈ രാജ്യവും അതിന്റെ ഷോക്കിലാണ് .സമീപഭാവിയിൽ തന്നെ ഈ പാളിച്ചകളെ വരുതിയാലാക്കുമെന്നു പ്രതീക്ഷിക്കാം .അയർലണ്ട്‌ പോലുള്ള ഒരു ചെറു രാജ്യത്തിനു തങ്ങളുടെ ജനങ്ങളുടെ ആരോഗ്യകാര്യത്തിലും ശ്രദ്ധയുണ്ട്.

  അയർലണ്ടിന്റെ ആയുർദൈർഘ്യം ഇന്ത്യയിലെ മികച്ച നിരക്കുള്ള   കേരളത്തിലേതിലും ഉയർന്നതാണ്. അതുകൊണ്ടു തന്നെ ജനസംഖ്യയുടെ മൂന്നിൽ ഒന്ന് മുതിർന്ന പൗരന്മാരാണ്.  അത് കൊണ്ട്  തന്നെ ഇതുപോലെ ഒരു വൈറസ് ആക്രമണം    പ്രതിരോധ ശേഷി കുറഞ്ഞ അവരെ കൂടുതലായും ബാധിക്കും.

  സോഷ്യൽ വെൽഫയറിന്റെ കാര്യത്തിൽ മുൻപന്തിയിലാണീ രാജ്യം .അമേരിക്കയിലെ അവസ്ഥ വെച്ചു അപ്പോഴാണു അനുഭവിക്കുന്ന സൗകര്യത്തി ന്റെ വലിപ്പം മനസ്സിലാവുകയുള്ളു .കൊറോണ ടെസ്റ്റ്ചെയ്യാൻ ചെന്നപ്പോൾ സകലമാന ജനങ്ങളും ഓടി രക്ഷപ്പെട്ടെന്നാണു കഥ .സുഹ്രുത്തേ നിങ്ങൾ ഈ പറഞ്ഞതിന്റെ അവാസ്തികതയുടെ പരിണാമം എന്തെന്നറിയോ .ഒരു രാജ്യത്തിലെ ജനങ്ങളു ടെ സുരക്ഷയെയാണു സഹോദരി പരസ്യമായി വെല്ലുവിളിച്ചിരിക്കുന്നത്‌ .ആരും അതിന്റെ പുറകെ പോകാതിരിക്കട്ടെ .

  ആഴ്ചയിൽ കൃത്യമായി സോഷ്യൽ വെൽഫെയർ തുക കിട്ടുന്നുണ്ടല്ലോ അല്ലേ ?പൊതു ആരോഗ്യ മേഖലയെ പരസ്യമായി വെല്ലുവിളിച്ച സ്ഥിതിക്കു സ്വകാര്യ മേഖലയിലാകാം ജോലി ചെയ്യുന്നതു. അതു കൊണ്ടു തന്നെ ആ തുക ഒരാശ്വാസമാണു.ഈ 2 മേഖലയിലും 2 വെത്യസ്ഥ സാഹചര്യങ്ങളിലും ജോലി ചെയ്തതും കൊണ്ടു ഇതു കൃത്യമായി മനസ്സിലാകും .കേരളത്തെ പുകഴ്ത്തിക്കോളൂ പ്രെത്യേകിച്ചു റ്റീച്ചറെ കാരണം റ്റീച്ചറിന്റെ ഹാർഡ്‌ കോർ ഫാനാണു ഞാനും പക്ഷെ ഇരിക്കുന്ന കൊമ്പു മുറിച്ചിട്ടാകരുത്‌.

  ഒരു പാടു നഴ്സുമാർ പ്രെത്യേകിച്ചു മലയാളികൾ ഈ മേഖലയിൽ ജോലി ചെയ്യുന്നുണ്ടു .ഞങ്ങളാരും ഓടി രക്ഷ പെടുന്നില്ല .ഫുൾ സാലറിയുമായി വീട്ടിലിരിക്കാൻ ഓപ്ഷൻ ഉണ്ടായിട്ടു പോലും .ഒരസുഖത്തെയും പേടിയുമില്ല വരാനുള്ളതു വഴിയിൽ തങ്ങില്ലല്ലോ അതിപ്പോ കൊറോണ ആയാലും ദുരന്തങ്ങളായാലും .