Saturday, August 15, 2020

Archive

  1. കൊറോണ; അയർലണ്ടിലെ സന്ദർശക വിസ ഉൾപ്പടെ കാലാവധി തീരുന്ന എല്ലാ വിസകളും 2 മാസം നീട്ടി

    Leave a Comment

    കൊറോണ വൈറസ്  വ്യാപിക്കുന്നതിന്റെ  പശ്ചാത്തലത്തിൽ  അയർലണ്ടിൽ തുടരുന്ന വിദേശികൾക്ക് ആശ്വാസമായി  നീതിന്യായ വകുപ്പിന്റെ നിർണായക തീരുമാനം നീതിന്യായ വകുപ്പ് മന്ത്രി  ചാർളി ഫ്ളാനഗൻ അറിയിച്ചു.  അയർലണ്ടിൽ തുടരാനുള്ള അനുമതി അടുത്ത കാലത്തു തീരുന്ന വിദേശികൾക്ക് രണ്ടു മാസം കൂടെ അയർലണ്ടിൽ തുടരാം.

    മെയ് 20   വരെ വിസ കാലാവധി ഉള്ളവർക്കാണ് രണ്ടു മാസം കൂടി കാലാവധി നീട്ടി കിട്ടിയത്.

    ഇതോടൊപ്പം ആദ്യമായി IRP കാർഡ് അപേക്ഷകർക്കും, IRP പുതുക്കേണ്ടവർക്കും കാലാവധി നീട്ടി കൊടുത്തിട്ടുണ്ട്.

    ഇപ്പോൾ കാലാവധി തീരുന്ന തീയതിയിൽ നിന്നും രണ്ടു  മാസമാണ് നീട്ടുന്നത്, എല്ലാവർക്കും ഒരു പോലെ മെയ് 20 മുതൽ രണ്ടു മാസം കാലാവധി നീട്ടുകയല്ല ചെയ്തിട്ടുള്ളത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
    അയർലണ്ടിൽ നിന്ന് ഇൻഡ്യയിലോട്ടും   മറ്റ് വിദേശ രാജ്യങ്ങളിലോട്ടും അതാതു രാജ്യങ്ങൾ യാത്ര വിലക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഈ സന്ദർഭത്തിൽ , എന്ത്    ചെയ്യണമെന്നറിയാതെ   നട്ടം തിരിയുന്ന പല വിദേശികൾക്കും  ഇത്  ഒരു വല്യ ആശ്വാസമാണ് .

    തന്റേതല്ലാത്ത  കാരണം കൊണ്ട്  അയർലണ്ടിൽ താമസിക്കുന്നത് നിയമ  വിരുദ്ധമാകുന്ന ആളുകൾക്ക്    വേണ്ടിയാണു ഇങ്ങനെ  ഒരു തീരുമാനം എന്ന് നീതിന്യായ മന്ത്രി ഫ്ളാനഗൻ   ഇതിനെ കുറിച്ച് പ്രതികരിച്ചു.
    ഒരു രാജ്യം എന്ന നിലയ്ക്ക് ഇതു  ഞങ്ങളുടെ കടമയാണെന്ന് കൂടി ഫ്ളാനഗൻ കൂട്ടി  ചേർത്തു. 

    ഈ വിസ കാലാവധി നീട്ടി കിട്ടാൻ  എവിടെയും പോയി    രജിസ്റ്റർ ചെയ്യണ്ട എന്ന് കൂടി – INIS ന്റെ   കുറിപ്പിൽ പറയുന്നു .  INIS  എല്ലാ വിസയിലും   അയർലണ്ടിൽ തുടരുന്ന  അയർലണ്ടിൽ ആളുകളുടെ ആശങ്ക അകറ്റാൻ FAQ യിലൂടെ ചില സുപ്രധാന ചോദ്യങ്ങളുടെ ഉത്തരം കൊടുക്കുന്നുണ്ട്.

     കൊറോണ  വൈറസിനോട്  അനുബന്ധിച്ചു INIS-ന്റെ Burgh Quay    ഓഫീസ്    തത്ക്കാലത്തേക്കു  അടച്ചിടും .