Friday, December 4, 2020

“COVID-19 HELP GROUP”, കൊറോണ ബാധിതരെ സഹായിക്കാനായി രൂപീകരിച്ച ഗ്രൂപ്പിൽ നിങ്ങൾക്കും അംഗമാകാം.

Updated on 22-03-2020 at 7:57 pm

ഭയപ്പെടുത്തുന്ന വാർത്തകളാണ് ഓരോ ദിവസവും കേൾക്കുന്നത്. ഭയമല്ല നേരിടാനുള്ള മനോധൈര്യവും കൂട്ടായ്മയുമാണ് ഈ അവസരത്തിൽ നമ്മൾ കാണിക്കേണ്ടത്. മലയാളികളെ സംബന്ധിച്ചിടത്തോളം നമുക്ക് ഇത് പ്രവാസ ജീവിതമാണ്. ഉറ്റവരും ഉടയവരും ഒന്നും ചുറ്റിലും ഇല്ല. തനിക്ക് താനും പുരയ്ക്ക് തൂണും എന്ന നിലയിലാണ് ഓരോ പ്രവാസിയും. ഈ രോഗം ബാധിച്ചാൽ സുഖപ്പെടുന്നതുവരെ ആഹാരം, കുട്ടികൾ എല്ലാം ഓർത്ത് വ്യാകുലപെടാത്ത പ്രവാസികൾ ഉണ്ടാവില്ല.

ഒത്തുചേർന്ന് കൈ പിടിച്ചാൽ ഇതിനെതിരെയുള്ള പോരാട്ടം കുറച്ച് കൂടി നമുക്ക് എളുപ്പമാക്കാം. ഒരുമിച്ചു നിൽക്കുക എന്നതാണ് പ്രധാനം. ഈ ഉദേശത്തോടുകൂടി Covid19 help group എന്ന പേരിൽ ഒരു WhatsApp group രൂപീകരിച്ചിട്ടുണ്ട് .

അയർലണ്ടിൽ താമസിക്കുന്ന ഏതെങ്കിലും പ്രവാസികൾ രോഗബാധിതരായി എന്നറിഞ്ഞാൽ അവർക്ക് അത്യാവശ്യമായി വരുന്ന ഭക്ഷണസാധനങ്ങളോ, മരുന്നോ, മറ്റ് എന്തെങ്കിലും ചെയ്യാൻ സാധിക്കുന്ന സഹായങ്ങളോ നൽകുക എന്നതാണ് ഈ ഗ്രൂപ്പിന്റെ ഉദ്ദേശം.

എല്ലാവരും ഈ ഗ്രൂപ്പിൽ ചേരുകയും ആവശ്യമെങ്കിൽ ആ ഗ്രൂപ്പിൽ കൂടി സഹായം അഭ്യർത്ഥിക്കുകയും ചെയ്യാവുന്നതാണ്. പരമാവധി സുരക്ഷാ മുൻകരുതലുകൾ എടുത്തു കൊണ്ട് രോഗം ബാധിച്ച വ്യക്തികളിൽ നിന്നു സുരക്ഷിത അകലം പാലിച്ചുകൊണ്ട് തന്നെ അവരുടെ ഭവനങ്ങളിൽ ഭക്ഷണ സാധനമോ മറ്റോ എത്തിക്കാൻ സാധിച്ചാൽ അത് വലിയ ഒരു സേവനം തന്നെ ആയിരിക്കും.

ഒരു വീട്ടിലെ ഒരാൾക്ക് രോഗം ബാധിച്ചാൽ ആ വീട്ടിലെ ആർക്കും തന്നെ കുറച്ചു ദിവസത്തെക്കു പുറത്തിറങ്ങാൻ കഴിയില്ല എന്ന് നമുക്കറിയാം. ആ നിസ്സഹായവസ്ഥയിൽ ഇതുപോലൊരു help group അത്യന്താപേക്ഷിതമാണ്. മലയാളികൾ മിക്കവരും തന്നെ ആരോഗ്യ രംഗവുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്നവർ ആയതിനാൽ മലയാളികളിൽ മിക്കവർക്കും തന്നെ ഈ രോഗം ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ആർക്ക് ആദ്യം വരുന്നു എന്നുള്ള കാര്യത്തിൽ മാത്രമേ മാറ്റം ഉള്ളൂ.

വലിയ ഒരു പ്രളയത്തെ പോലും മലയാളികൾ അതിജീവിച്ചത് ഒത്തൊരുമ കൊണ്ടാണ്. ആ ഒത്തൊരുമയും ആത്മധൈര്യവും ആണ് നമ്മൾ ഇവിടെയും പങ്കുവെക്കേണ്ടത്. വിദ്യാർത്ഥികൾ, കുടുംബം ഇല്ലാതെ ഒറ്റയ്ക്ക് താമസിക്കുന്നവർ എന്നിവരെ പ്രത്യേകമായി നമുക്ക് പരിഗണിക്കേണ്ടതുണ്ട്. ഈ ഉദ്ദേശത്തിനു വേണ്ടി രൂപീകരിച്ചിരിക്കുന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുന്നതിനും മറ്റുള്ളവരെ സഹായിക്കുന്നതിനും എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു. കൊറോണയെ നേരിടുന്നതിൽ കേരളം ലോകത്തിനു നൽകുന്ന കഠിനാധ്വാനത്തിന്റെയും സഹകരണത്തിന്റെയും മാതൃക നമുക്കും അനുകരിക്കാം.

Stay together, fight together..

താഴെക്കൊടുത്തിരിക്കുന്ന ഇൻവിറ്റേഷൻ ലിങ്ക് ഉപയോഗിച്ച് ഗ്രൂപ്പിൽ ജോയിൻ ചെയ്യാവുന്നതാണ്. Covid മൂലമുള്ള സഹായം ആവശ്യപ്പെടുന്നതിനോ വാഗ്ദാനം ചെയ്യുന്നതിനോ മാത്രം ഈ ഗ്രൂപ്പ് ഉപയോഗിക്കണം എന്ന് അഡ്മിൻ അറിയിച്ചു. അനാവശ്യമായ മറ്റ് വിധത്തിലുള്ള മെസ്സേജുകളോ ഫോർവേഡ്കളോ(including information regarding covid-19) അനുവദിക്കുന്നതല്ല .

ഗ്രൂപ്പ് ഫുൾ ആണെങ്കിൽ മാത്രം അടുത്ത ഗ്രൂപ്പിൽ ചേരുക.
ഒരാൾ ഒരു ഗ്രൂപ്പിൽ മാത്രം ചേരുക.

Group 1 – https://chat.whatsapp.com/GyKJT3klKdtG6IcbHR4yZr

Group 2- https://chat.whatsapp.com/LOU6wuF2N7P0OaZKLm39zq

Group 3- https://chat.whatsapp.com/BQTusO9vSUQB4eCcQcK14G

Group 4- https://chat.whatsapp.com/Jg5GqkZkkmoAJUdoEGMAQu

comments


 

Other news in this section