Saturday, August 15, 2020

Archive

  1. കൊറോണ വൈറസ്: അനാവശ്യ യാത്രകളും പൊതുപരിപാടികളും വാണിജ്യവും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ അയർലണ്ടിൽ നിരോധിക്കണമെന്ന് നിർദ്ദേശം

    Leave a Comment

    അനാവശ്യ യാത്രകൾ, വാണിജ്യം, പൊതുപരിപാടികൾ തുടങ്ങി ജനസമ്പർക്കത്തിന് കാരണമാകുന്ന എല്ലാ പ്രവർത്തനങ്ങളും നിരോധിക്കാനുള്ള തീരുമാനം ഇന്ന് ചേരുന്ന മന്ത്രിസഭ യോഗത്തിൽ ഉണ്ടായേക്കും. രാജ്യത്ത് കൊറോണ വൈറസ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിലാണ് ഈ കടുത്ത നിർദ്ദേശം പരിഗണിക്കുന്നത്.

    വൈറസ്‌ വ്യാപനം തടയുന്നതിന് ചെയ്യാൻ കഴിയുന്ന പ്രവർത്തനങ്ങളെക്കുറിച്ച് അവലോകനം ചെയ്യാൻ ആരോഗ്യവിദഗ്ധർ യോഗം ചേർന്നിരുന്നു. വൈറസിന്റെ വ്യാപനം മന്ദഗതിയിലാക്കാൻ കൈകൊള്ളേണ്ട നിയന്ത്രണങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് സർക്കാരിനെ അറിയിക്കുമെന്ന് ആരോഗ്യവിദഗ്ധർ പറഞ്ഞു.

    കഴിഞ്ഞ ദിവസങ്ങളിൽ യൂറോപ്യൻ രാജ്യങ്ങളും ബ്രിട്ടീഷ് സർക്കാരും യാത്ര, ജോലി, പൊതുപരിപാടികൾ എന്നിവയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
    അനാവശ്യ യാത്രകൾ, വാണിജ്യം, പൊതുപരിപാടികൾ തുടങ്ങിയവ നിയന്ത്രിക്കാൻ കാബിനറ്റിന് ശുപാർശകൾ നൽകുമെന്ന് നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം (NPHET) അറിയിച്ചു. പാർക്കുകളിലും ബീച്ചുകളിലും ജനങ്ങൾ സാമൂഹിക അകലം പാലിക്കണമെന്നും അവർ പറഞ്ഞു.

    ട്രെയിനുകളും ബസുകളും ഉപയോഗിക്കുന്നവരുടെ എണ്ണം കുറഞ്ഞു. പൊതുഗതാഗതത്തിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. കൊറോണ വൈറസ് വ്യാപനം വർധിക്കുന്നതിനാൽ സർക്കാർ
    1-ബില്യൺ യൂറോയുടെ ക്ഷേമപാക്കേജ് പ്രഖ്യാപിച്ചു.
    ഇന്നലെ കോവിഡ് -19 ബാധിച്ച രണ്ട് രോഗികൾ കൂടി മരിച്ചതായും രാജ്യത്ത് 219 കേസുകൾകൂടി റിപ്പോർട്ട് ചെയ്തതായും NPHET അറിയിച്ചു.

    അയർലണ്ടിൽ ആകെ1,125 കോവിഡ്-19 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ടോണി ഹോളോഹാൻ പറഞ്ഞു.