Saturday, August 15, 2020

Archive

  1. തൊഴിലില്ലായ്മ വേതനം 203 യൂറോയിൽ നിന്ന് 350 യൂറോയായി ഉയർത്തി സർക്കാർ , കൊറോണ വൈറസ് വ്യാപനം തടയാൻ ശക്തമായ നടപടി എടുത്തു ഐറിഷ് സർക്കാർ.

    Leave a Comment

    കൊറോണ വൈറസ് വ്യാപനത്തെ തടയാൻ 3.7 ബില്യൺ യൂറോ പാക്കേജ് പ്രഖ്യാപിച്ചു ഐറിഷ് സർക്കാർ.കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച തൊഴിലില്ലായ്മ വേതനം 203 യൂറോയിൽ നിന്ന് 350 യൂറോയായി ഉയർത്തി സർക്കാർ. ഈ വേതനം പോസ്റ്റ് ഓഫീസിൽ വഴിയോ ബാങ്ക് അക്കൗണ്ട് വഴിയോ കൈ പറ്റാവുന്നതാണ്. കൊറോണ വൈറസ് ഏകദേശം 400,000 ആളുകളെ തൊഴിലിനെ ബാധിച്ചിട്ടുണ്ട് . ഈ വേതനം തൊഴിലാളികൾക്ക് , സ്വയം തൊഴിൽ ചെയ്യുന്നവർക്കും കിട്ടുന്നതായിരിക്കുയും. ടാക്സി ഡ്രൈവേഴ്‌സും ഈ വേതനത്തിന്റെ ആനുകൂല്യം കിട്ടുന്നതായിരിക്കും. ബിസിനെസ്സിൽ 25 ശതമാനത്തിൽ കൂടുതൽ നഷ്ടം വന്ന എംപ്ലോയർസിനെ റവന്യൂ സഹായിക്കും എന്ന് കൂടി പ്രധാനമന്ത്രി പറഞ്ഞു, ഇതിലൂടെ പേ സ്ലിപ് ഉള്ള എംപ്ലോയീയെ പുറത്താകാതെ മുൻപോട്ടു പോകാൻ എംപ്ലോയേഴ്സിന് കഴിയേണ്ടതാണ്..