Saturday, August 15, 2020

Archive

  1. നാലിൽ കൂടുതൽ ആളുകൾ കൂട്ടം കൂടാൻ പാടില്ല. സ്‌കൂളുകൾ അടച്ചിടുന്നത് ഏപ്രിൽ 19 വരെ നീട്ടി. ഇന്ന് അർധരാത്രി മുതൽ കർശന നിയന്ത്രണങ്ങൾ

    Leave a Comment

    കൊറോണ വൈറസ് വ്യാപനം അടിയന്തിരാവസ്ഥയെ അനുസ്മരിപ്പിക്കും വിധം തീരുമാനമെടുത്തു ഐറിഷ് സർക്കാർ. ഇന്നത്തെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിൽ ചില സുപ്രധാന കാര്യങ്ങൾ വാഷിംഗ്ടണിൽ വെച്ച് പ്രഖ്യാപിച്ച സ്കൂൾ അടച്ചിടാനുള്ള തീരുമാനം ഏപ്രിൽ 19 വരെ തുടരും .ആവശ്യമില്ലതെ ഷോപ്പുകൾ തുടർന്ന് പ്രവർത്തിക്കുന്നതല്ല . എല്ലാ കഫേകളും ,റെസ്റ്ററന്റുകളും take away മാത്രമായിരിക്കും എന്ന് കൂടി പ്രധാനമന്ത്രി കൂടി ചേർത്തു.തീയേറ്ററും ,ക്ലബും ,ബിൻഗോ ഹാളും എല്ലാ നിർത്തിവെയ്ക്കും , നടക്കാനിരിക്കുന്ന മുഴുവൻ കായിക വിനോദങ്ങളായും തത്കാലത്തേക്ക് നിർത്തിവെയ്ക്കുമെന്നു അദ്ദേഹം പറഞ്ഞു.ആവശ്യമില്ലാത്ത യാത്രകൾ നിർത്തണമെന്നു അദ്ദേഹം പറഞ്ഞു.പ്രൈവറ്റ് ആശുപത്രികൾ ലാഭം നോക്കാതെ പബ്ലിക് ആശുപത്രികളായി പ്രവർത്തിക്കും . ശക്തമായ നേതൃത്വ പാടവമാണ് ഈ അടിയന്തര സാഹചര്യത്തിൽ ലിയോ വരദ്കർ കഴ്ച വെയ്ക്കുന്നത്. അതനുസരിച്ചു എല്ലാവരും പ്രതികരിച്ചു തുടങ്ങിയിട്ടിട്ടുണ്ട് .നല്ലൊരു നാളേയ്ക്ക് വേണ്ടി നമ്മൾക്കേവർക്കും സർക്കാർ നടപടികളെ അനുസരിച്ചു മുൻപോട്ടു പോകാം