Saturday, August 15, 2020

Archive

  1. ചാള്‍സ് രാജകുമാരന്റെ കൊറോണ പരിശോധന ഫലം പോസിറ്റീവ്

    Leave a Comment

    ബ്രിട്ടനിലെ ചാൾസ് രാജകുമാരന്റെ കൊറോണ പരിശോധനാഫലം പോസിറ്റീവ്. 71കാരനായ ചാൾസ്, കൊറോണയുടെ ചെറിയ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ അദ്ദേഹത്തിന് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്നും വീട്ടിലിരുന്ന് ജോലി തുടരുന്നുണ്ടെന്നും ക്ലാരൻസ് ഹൗസ് വക്താവ് അറിയിച്ചു.

    ചാൾസ് രാജകുമാരന്റെ ഭാര്യ കാമിലയും കൊറോണ വൈറസ് ബാധ പരിശോധന നടത്തിയിരുന്നു. എന്നാൽ കാമിലയുടെ ഫലം നെഗറ്റീവാണ്. ചാൾസ് രാജകുമാരനും കാമിലയും നിലവിൽ സ്കോട്ട്ലാൻഡിലെ വസതിയിൽ സെൽഫ് ഐസൊലേഷനിലാണുള്ളത്.

    നേരത്തെ കൊട്ടാരം ജീവനക്കാരിൽ ഒരാൾക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ എലിസബത്ത് രാജ്ഞിയെ ബക്കിങ്ഹാം കൊട്ടാരത്തിൽനിന്ന് മാറ്റിയിരുന്നു. വിൻഡ്സോർ കാസിലിലേക്കാണ് രാജ്ഞിയെ മാറ്റിയിരിക്കുന്നത്