Monday, June 1, 2020

Archive

  1. കൊറോണ വൈറസ്‌ വ്യാപനം: പണമിടപാടുകൾ കുറയുന്നു, കോൺടാക്റ്റ്ലെസ്സ് പേയ്‌മെന്റുകളുടെ പരിധി 50 യൂറോയായി ഉയർത്തും

    Leave a Comment

    ഏപ്രിൽ 1 മുതൽ അയർലണ്ടിലെ ബാങ്കുകളുടെ കോൺടാക്റ്റ്ലെസ്സ് പേയ്‌മെന്റ് പരിധി 50 യൂറോയിലേക്ക് ഉയർത്തും. നിലവിൽ ഇത് 30 യൂറോ ആയിരുന്നു.വർദ്ധിച്ച കോൺടാക്റ്റ്ലെസ്സ് പേയ്‌മെന്റ് പരിധി ബിസ്സിനസ്സ് മേഖലയിൽ ഇതിനകം തന്നെ നിലവിലുണ്ടെന്നും കഴിഞ്ഞ ആഴ്ച്ചയിൽ പണമിടപാട് 20% വരെ കുറഞ്ഞുവെന്നും ബാങ്കിംഗ് ഫെഡറേഷൻ വക്താവ് ബ്രയാൻ ഹെയ്സ് പറഞ്ഞു.

    കോവിഡ് -19 വ്യാപിക്കുന്ന ഘട്ടത്തിൽ നേരിട്ടുള്ള പണമിടപാടുകൾ കുറയ്ക്കുന്നതിനായി സ്വീകരിക്കേണ്ട മാർഗങ്ങൾ കണ്ടെത്തുന്നതിനും കോൺടാക്റ്റ്ലെസ് പേയ്മെന്റ് പരിധി നിർണ്ണയിക്കാനുമായി ബാങ്കുകളും ബിസ്സിനസ്സുകാരും ടെക്നോളജി കമ്പനികളുമായി ചർച്ച നടത്തുന്നുണ്ടെന്നും ബാങ്കിംഗ് ആൻഡ് പേയ്മെന്റ് ഫെഡറേഷൻ അറിയിച്ചു.

    കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് കോൺടാക്റ്റ്ലെസ് പേയ്‌മെന്റുകൾക്ക് 1% ഫീസ് ഏർപ്പെടുത്താനുള്ള പദ്ധതി താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നതായി അവർ പറഞ്ഞു.
    പിൻ നമ്പറുകൾ ഓൺലൈനിൽ നൽകി കബളിപ്പിക്കപെടരുതെന്നും വിശ്വസനീയമായ ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കണമെന്നും ബാങ്കുകൾ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
    ബാങ്കുകളോ പബ്ലിക് യൂട്ടിലിറ്റി ഏജൻസി കളോ യാതൊരുതരത്തിലുള്ള രഹസ്യ വിവരങ്ങളും നിങ്ങളോട് ഫോണിലൂടെ ആവശ്യപ്പെടില്ലെന്നും തട്ടിപ്പുകൾക്ക് ഇരയാകാതിരിക്കാൻ ജാഗ്രത പാലിയ്ക്കണമെന്നും ഹെയ്സ് പറഞ്ഞു.