Monday, June 1, 2020

Archive

  1. അയർലണ്ടിലെ 450-ഓളം ആശുപത്രി ജീവനക്കാർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

    Leave a Comment

    അയർലണ്ടിലെ 450-ഓളം ആരോഗ്യവകുപ്പ് ജീവനക്കാരിൽ കൊറോണ വൈറസ്‌ബാധ സ്ഥിരീകരിച്ചു.
    രാജ്യത്ത് ഇന്നലെ കൊറോണ വൈറസ് ബാധിച്ച് 14 പേർകൂടി മരിച്ചു. ഇതോടെ അയർലണ്ടിൽ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 36 ആയി. 294 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതോടെ രോഗിബാധിതരുടെ എണ്ണം 2,415 ആയി.

    രോഗം ബാധിച്ചവരിൽ 26% പേർ ആശുപത്രികളിൽ ചികിത്സയിലാണ് .
    ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ 67 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.