Monday, June 1, 2020

Archive

  1. സ്കൂൾ ഓൺ ടിവി പ്രോഗ്രാം : തിങ്കളാഴ്ച മുതൽ അയർലണ്ടിൽ പ്രക്ഷേപണമാരംഭിക്കുമെന്ന് RTE

    Leave a Comment

    പ്രൈമറി സ്കൂൾ കുട്ടികൾക്കായി TV on School എന്ന പേരിൽ എഡ്യൂക്കേഷൻ പ്രോഗ്രാം ആരംഭിക്കുമെന്ന് RTE അറിയിച്ചു. തിങ്കളാഴ്ച മുതൽ ഇതിൻ്റെ പ്രക്ഷേപണമാരംഭിക്കും.
    വിദ്യാഭ്യാസ വകുപ്പിന്റെ പിന്തുണയോടെ RTE ആരംഭിച്ച അധ്യാപന പദ്ധതി തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ രാവിലെ 11-12 മണി വരെ സംപ്രേഷണം ചെയ്യും.

    ഉച്ചകഴിഞ്ഞ് ഒന്നാം ക്ലാസ്സ്‌ മുതൽ ആറാം ക്ലാസ് വരെയുള്ള കുട്ടികൾക്കുള്ള ക്യാച്ച്-അപ്പ് ഭാഗങ്ങൾ പ്രക്ഷേപണം ചെയ്യും.
    പ്രോഗ്രാം RTÉ പ്ലെയറിലും ലഭ്യമാണ്. കുട്ടികൾക്കുള്ള വർക്ക്‌ഷീറ്റുകളും മറ്റ് മെറ്റീരിയലുകളും RTE.ie/learn ൽ ലഭിക്കും.

    വിദ്യാഭ്യാസപരവും രസകരവും ആകർഷകവുമായ രീതിയിലാണ് പ്രോഗ്രാം അവതരിപ്പിച്ചിരിക്കുന്നതെന്ന് RTÉ-യുടെ വക്താവ് അറിയിച്ചു.
    പ്രകൃതി, വന്യജീവി, ശാസ്ത്രം തുടങ്ങീ വിവിധ വിഷയങ്ങൾ ഈ പരിപാടിയിൽ ഉൾപ്പെടുത്തും.

    കോവിഡ് -19 വ്യാപനത്തെ തുടർന്ന് സാമൂഹിക അകലം പാലിക്കാനായി രാജ്യത്തെ സ്കൂളുകൾക്ക് അവധി നൽകിയിരിക്കുന്ന സാഹചര്യത്തിൽ ഈ പരിപാടി കുട്ടികൾക്ക് ഉപയോഗപ്രദമാകുമെന്നും RTE പറഞ്ഞു. കുട്ടികൾക്ക് പ്രയോജനപ്രദമാകുമെന്ന ഇത്തരം പരിപാടികൾ പ്രോത്സാഹനം അർഹിക്കുന്നുവെന്നും ഗുണകരമായ സംരംഭമാണിതെന്നും വിദ്യാഭ്യാസമന്ത്രി Joe McHugh പറഞ്ഞു.