Thursday, June 4, 2020

Archive

  1. കോവിഡ് -19: കോൺടാക്റ്റ് ട്രെയ്‌സിംഗ് ആപ്ലിക്കേഷൻ, 10 ദിവസത്തിനുള്ളിൽ പുറത്തിറക്കുമെന്ന് HSE

    Leave a Comment

    കൊറോണ വൈറസ് ബാധിച്ചവരുമായി സമ്പർക്കം പുലർത്തിയിട്ടുണ്ടോ എന്ന് തിരിച്ചറിയുന്നതിനായി കോവിഡ് -19 കോൺടാക്റ്റ് ട്രെയ്‌സിംഗ് ആപ്ലിക്കേഷൻ പുറത്തിറക്കുമെന്ന് HSE പറഞ്ഞു.

    വൈറസ്‌ വ്യാപിക്കുന്ന സാഹചര്യത്തിൽ വളരെ ഉപയോഗപ്രദമായ സാങ്കേതികവിദ്യയാണിതെന്നും HSE അഭിപ്രായപ്പെട്ടു.

    അപ്ലിക്കേഷൻ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യാമെന്നും ഇതിലൂടെ കൊറോണ വൈറസ്‌ രോഗബാധിതരുമായി സമ്പർക്കം ഉണ്ടായിട്ടുണ്ടോ എന്നറിയാൻ സാധിക്കുമെന്നും പറഞ്ഞു.

    കോൺടാക്റ്റ് ട്രെയ്‌സിംഗിനായുള്ള സ്മാർട്ട്‌ഫോൺ ആപ്ലിക്കേഷനുകൾ സിംഗപ്പൂർ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. വൈറസ് വ്യാപനം ട്രാക്കുചെയ്യുന്നതിന് ഈ പദ്ധതി വിജയകരമാണെന്നും HSE അറിയിച്ചു.

    സിംഗപ്പൂർ സർക്കാർ ട്രേസ് ടുഗെദർ എന്ന ആപ്ലിക്കേഷനാണ് വികസിപ്പിച്ചെടുത്തത്. ലോകമെമ്പാടുമുള്ളവർക്ക് ഈ സാങ്കേതികവിദ്യ സൗജന്യമായി ലഭ്യമാക്കുകയും ചെയ്തു.

    ലോകമെമ്പാടുമുള്ള വിവിധ സർവ്വകലാശാലകൾ സമാനമായ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നുണ്ട്. ഉപയോക്താക്കൾക്ക് അവരുടെ പ്രദേശങ്ങളിലെ കോവിഡ് -19മായി ബന്ധപ്പെട്ട വിവരങ്ങളും കോവിഡ് കേസുകളെക്കുറിച്ചുള്ള അലേർട്ടുകളും ഇതിലൂടെ ലഭിക്കുന്നു.