Monday, June 1, 2020

കത്തികാണിച്ച് മോഷണം: കൗമാരക്കാരൻ അറസ്റ്റിൽ

Updated on 18-05-2020 at 6:18 pm

കത്തി കാണിച്ച് ഭയപ്പെടുത്തി ഫിംഗ്‌ലാസ് കൺവീനിയൻസ് ഷോപ്പ് കൊള്ളയടിച്ച 19-കാരനായ യുവാവിനെ ഗാർഡ അറസ്റ്റ് ചെയ്തു.

ഇന്നലെ വൈകുന്നേരം 5.30 ഓടെയാണ് സംഭവം. ജെയിംസൺ റോഡിലെ കൺവീനിയൻസ് സ്റ്റോറിൽ എത്തിയ ആയുധധാരിയായ യുവാവ് കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയാണ് മോഷണം നടത്തിയത്.

മോഷണം നടത്തിയ ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ ഗാർഡ അറസ്റ്റ് ചെയ്തു. യുവാവിൽ നിന്നും ഗാർഡ കത്തി കണ്ടെടുത്തിട്ടുണ്ട്.

പ്രതിയെ ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഗാർഡ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ക്രിമിനൽ ജസ്റ്റിസ് ആക്റ്റ്, 1984 സെക്ഷൻ 4 പ്രകാരം പ്രതിയെ സ്റ്റേഷനിൽ പാർപ്പിച്ചിരിക്കുകയാണ്.
സംഭവത്തിൽ ഗാർഡ അന്വേഷണം തുടരുകയാണ്.

comments


 

Other news in this section