Monday, June 1, 2020

അയർലണ്ടിൽ ആറാം ദിവസവും നൂറിൽ താഴെ കോവിഡ്-19 കേസുകൾ മാത്രം: ജനങ്ങളോട് നന്ദി പറഞ്ഞ് ആരോഗ്യ പ്രവർത്തകർ

Updated on 22-05-2020 at 11:50 am

അയർലണ്ടിൽ തുടർച്ചയായ ആറാം ദിവസവും നൂറിൽ താഴെ കോവിഡ് -19 കേസുകൾ മാത്രമാണ് റിപ്പോർട്ട്‌ ചെയ്തത്. ശാരീരിക അകലം ഉൾപ്പെടെയുള്ള കോവിഡ് മാർഗനിർദ്ദേശങ്ങൾ പാലിച്ചതിന് ആരോഗ്യപ്രവർത്തകർ പൊതുജനങ്ങളോട് നന്ദിയും ആശംസകളും അറിയിച്ചു.

അഞ്ച് വിവിധ ഘട്ടങ്ങളിലായി ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനുള്ള പദ്ധതികൾ അയർലൻഡ് നടപ്പിലാക്കി വരുകയാണ്. ഡബ്ലിനിനടുത്തുള്ള ബീച്ചുകളിൽ നിന്നാണ് അടുത്തിടെ രോഗം കൂടുതലായി റിപ്പോർട്ട്‌ ചെയ്‌തത്‌.

വൈറസ് വ്യാപനം തടയാനും നിയന്ത്രണവിധേയമാക്കാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രൊഫസർ ഫിലിപ്പ് നോലൻ പറഞ്ഞു
സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനമാക്കിയുള്ളതല്ല ഈ പ്രതീക്ഷയെന്നും അയർലണ്ടിലെ ജനങ്ങളോടുള്ള വിശ്വാസമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് ബാധിച്ച് 12 പേർ കൂടി മരിച്ചതായി ദേശീയ പബ്ലിക് ഹെൽത്ത് എമർജൻസി ടീം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,583 ആയി ഉയർന്നു. 76 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ അയർലണ്ടിലെ ആകെ രോഗികളുടെ എണ്ണം 24,391 ആയി.

അയർലണ്ടിൽ തുടർച്ചയായ ആറാം ദിവസവും നൂറിൽ താഴെ കേസുകൾ മാത്രമാണ് റിപ്പോർട്ട്‌ ചെയ്തതെന്നും പൊതുജനങ്ങൾ സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചതിലൂടെ രോഗവ്യാപനം ഒരു പരിധിവരെ നിയന്ത്രിക്കാൻ സാധിക്കുന്നുവെന്നും ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. റോനൻ ഗ്ലിൻ പറഞ്ഞു.

കൈ കഴുകൽ, ശാരീരിക അകലം തുടങ്ങി എല്ലാ കോവിഡ് മാർഗനിർദ്ദേശങ്ങളും തുടർന്നും പാലിച്ചാൽ മാത്രമേ ഈ രോഗത്തെ പൂർണ്ണമായും നിയന്ത്രിക്കാൻ സാധിക്കുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

comments


 

Other news in this section