Monday, October 26, 2020

നടി അനു സിതാര നിർമ്മിച്ച ‘അരികില്‍’ പ്രണയഗാനം Youtube-ൽ ഹിറ്റ്

Updated on 02-07-2020 at 9:29 am

അനു സിതാരയും വിഷ്ണു പ്രസാദും ചേര്‍ന്ന് നിര്‍മ്മിച്ച ‘അരികില്‍’ റൊമാന്റിക് മ്യൂസിക് വീഡിയോ  പുറത്തിറങ്ങി. മ്യൂസിക് 247 ആണ് യൂട്യൂബ് വഴി വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.

മിഥുനും പാര്‍വതി ഉണ്ണികൃഷ്ണനും അഭിനയിച്ചിരിക്കുന്ന  ഗാനത്തില്‍ രണ്ടു ചെറുപ്പക്കാര്‍ യാദൃച്ഛികമായി കണ്ടുമുട്ടുന്നതും പ്രണയത്തിലാവുന്നതുമാണ് പ്രധാന രംഗം. മാറ്റഡോറിയ ബാന്‍ഡാണ്ഗാനത്തിന്‌ ഈണം നല്‍കിയിരിക്കുന്നത്. ഷിയാസ് മുഹമ്മദിന്റേതാണ് വരികള്‍.

രണ്ടാഴ്ച കൊണ്ട് ഒരു ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. ആലാപനം  അമല്‍ ആന്റണി അഗസ്റ്റിന്‍. സംവിധാനം, ഛായാഗ്രഹണം, ചിത്രസംയോജനം എന്നിവ   മനീഷ് കെ അബ്ദുല്‍ മനാഫാണ് നിര്‍വഹിച്ചിരിക്കുന്നത്

comments


 

Other news in this section