Wednesday, October 21, 2020

My dear Ichakka..wish you a Happy Birthday and many more to come…Love you always….God bless 🙏

Updated on 07-09-2020 at 9:55 am

ഈ വാർത്തയുടെ തലക്കെട്ട് എന്താണെന്നോ! മലയാളത്തിൻ്റെ എക്കാലത്തേയും യൗവനത്തിന്, മെഗാ സ്റ്റാറിന് കംബ്ലീറ്റ് ആക്ടർ ലാലേട്ടൻ്റെ ജൻമദിനാശംസകളാണ് മനോഹരമായ ആ ചുരുങ്ങിയ വരികൾ.

പോസ്റ്റിൻ്റെ സ്ക്രീൻ ഷോട്ട്

നമ്പര്‍ 20 മദ്രാസ് മെയിലിലെ ചിത്രങ്ങള്‍ പങ്കുവെച്ച് മമ്മൂട്ടിക്ക് മോഹന്‍ലാലിന്റെ പിറന്നാള്‍ ആശംസ. മമ്മൂട്ടി മമ്മൂട്ടിയായി തന്നെ എത്തിയ ചിത്രത്തിലെ ഏറെ പ്രശസ്‌തമായ മോഹന്‍ലാലിന്റെ കഥാപാത്രമായ ടോണിയും മമ്മൂട്ടിയും തമ്മിലുള്ള ട്രെയ്‌നിലെ ഭാഗങ്ങളിലെ രണ്ട് ചിത്രങ്ങളാണ് മോഹന്‍ലാല്‍ പങ്കുവെച്ചിട്ടുള്ളത്.

മമ്മൂട്ടിയുടെ കവിളില്‍ ഉമ്മ കൊടുത്ത് പൊട്ടിച്ചിരിക്കുന്ന മോഹന്‍ലാല്‍, ഈ ഭാഗങ്ങള്‍ സിനിമാപ്രേമികളുടെയും ഇരുവരുടെയും ആരാധകരുടെയും എന്നത്തെയും ഏറ്റവും പ്രിയപ്പെട്ട ഭാഗങ്ങളാണ്. മമ്മൂട്ടിയെ ഇച്ചാക്കയെന്ന് വിളിച്ചുകൊണ്ടാണ് മോഹന്‍ലാല്‍ പോസ്റ്റിനൊപ്പം ആശംസാവരികള്‍ നല്‍കിയിട്ടുള്ളത്.

comments


 

Other news in this section