Saturday, October 24, 2020

പോസ്റ്റൽ ജീവനക്കാർക്കും രക്ഷയില്ല; താലയിൽ പോസ്റ്റുമാനെ  ആക്രമിച്ചു വാൻ തട്ടിയെടുക്കാൻ ശ്രമം

Updated on 24-09-2020 at 5:05 pm

ഡബ്ലിൻ: താലയിലെ Cloonmore Lawns-നു സമീപം പോസ്റ്റൽ ഡിപ്പാർട്മെന്റിന്റെ വാൻ തട്ടിയെടുക്കാൻ ശ്രമം. ഇന്ന് ഉച്ചയ്ക്ക് ശേഷം 12:50 – നാണ് കത്തുകൾ വിതരണം ചെയ്യുന്നതിനിടയിൽ പോസ്റ്റൽ വാൻ തട്ടിയെടുക്കാൻ ശ്രമം നടന്നത്. കത്തുകളും പാക്കറ്റുകളും അടുത്തുള്ള പറമ്പിലും തോട്ടിലുമൊക്കെയായി അക്രമികൾ എറിഞ്ഞു കളഞ്ഞു. ഇത് തടയാൻ ശ്രമിച്ച പോസ്റ്റുമാൻ  ആക്രമിക്കപ്പെട്ടു. 40 -കാരനായ പോസ്റ്റുമാൻ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. 

മുമ്പും താലയിലെ ജോബ്‌സ്‌ടൗൺ മേഖലയിൽ ജെ.സി.ബി ഉപയോഗിച്ച് എ.ടി.എം ഇളക്കി മാറ്റിയത് നേരത്തെ വാർത്തയായിരുന്നു.

comments


 

Other news in this section