Saturday, October 24, 2020

അന്തരീക്ഷ മലിനീകരണം തടയുന്നതിൽ ഐറിഷ് കമ്പനികൾ പിന്നിലാണെന്ന് റിപ്പോർട്ട്

Updated on 16-10-2020 at 12:53 pm

കാലാവസ്ഥ സംരക്ഷണത്തിനുള്ള നയ- ലക്ഷ്യങ്ങളുടെ കാര്യത്തിൽ ഐറിഷ് കമ്പനികൾ മുൻപന്തിയിൽ. ഇക്കാര്യത്തിൽ ലോകത്തിലെ ഏറ്റവും മികച്ച കമ്പനികൾ അയർലണ്ടിലേതാണ്.
എന്നാൽ മലിനീകരണം തടയുന്ന കാര്യത്തിൽ ഐറിഷ് കമ്പനികൾ പിൻനിരയിലാണ്. ലീഗൽ ആൻഡ് ജനറൽ ഇൻവെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് (LGIM)-ആണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പുറത്തു വിട്ടത്.

1.4 ട്രില്യൺ ഡോളർ ആസ്തിയുള്ള, ലോകത്തിലെ ഏറ്റവും വലിയ നിക്ഷേപ സ്ഥാപനങ്ങളിലൊന്നാണ് LGIM. 2050-ൽ ആഗോള കാർബൺ പുറം തള്ളലിന്റെ അളവ് പൂജ്യമാക്കുന്നതിനു വേണ്ടി കമ്പനി പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ട്. ഈ പദ്ധതിയുടെ ഭാഗമായിട്ടാണ് ലോകമെമ്പാടുമുള്ള ആയിരത്തിലധികം കമ്പനികളുടെ കാലാവസ്ഥാ നയങ്ങൾ വിലയിരുത്തിയത്.

15 കാലാവസ്ഥാ നിർണായക മേഖലകളിൽ നിന്നുള്ള കമ്പനികളെയാണ് ഈ പഠനത്തിനായി തിരഞ്ഞെടുത്തത്.
കാലാവസ്ഥാ മെട്രിക്കിന്റെയും ഡാറ്റാ പോയിന്റുകളുടെയും ശ്രേണിയിൽ റേറ്റ് ചെയ്യപ്പെടുന്ന രാജ്യങ്ങൾ ‘ക്ലൈമറ്റ് ഇംപാക്ട് പ്ലെഡ്ജ്’ ടാർഗെറ്റിൽ എത്തിചേരും.

ഐറിഷ് കമ്പനികൾ ഭരണം, ഡിസ്‌ക്ലോഷേർസ്, ലോബിയിംഗ് എന്നിവയിൽ ഉയർന്ന സ്കോർ നേടി. നിലവാരമുള്ള നയങ്ങൾ സ്വീകരിച്ചെങ്കിലും മലിനീകരണം തടയുന്നതിൽ മോശം പ്രകടനമാണ് ഐറിഷ് കമ്പനികൾ കാഴ്ചവയ്ക്കുന്നത്.

ഈ പഠനത്തിൽ ഇതുവരെയും ഉൾപ്പെട്ടിട്ടില്ലാത്ത കമ്പനികൾ സൃഷ്ടിക്കുന്ന കാലാവസ്ഥാ വ്യതിയാനവും ഒരു ട്രാഫിക് ലൈറ്റ് സിസ്റ്റം ഉപയോഗിച്ച് റാങ്ക് ചെയ്യും. കൂടാതെ ഈ റാങ്കിംഗുകൾ LGIM-ന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.

comments


 

Other news in this section