Saturday, October 24, 2020

കൊറോണ വ്യാപനം :അയർലൻഡ് ലെവൽ 5- ലേയ്ക്ക് നീങ്ങുവോ? ലെവൽ 5- ലെ നിയന്ത്രണങ്ങൾ എന്തെല്ലാം ?

Updated on 17-10-2020 at 5:32 pm

ലെവൽ 5- ലെ നിയന്ത്രണങൾ , വരുന്ന 6 ആഴ്ച കളിൽ നടപ്പിലാക്കാൻ വേണ്ടി നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം (NPHET) കഴിഞ്ഞ ദിവസം സർക്കാരിന് ശുപാർശ ചെയ്തു.

ഏറെ ഗൌരവകരമായ ലെവലാണിത്. സംഘം ചേരലുകള്‍ പാടില്ല, സ്കൂളുകളും റീടെയ്ല്‍ കച്ചവടവും ( അത്യാവശ്യ സാധനങൾ ഒഴികെ) ഉണ്ടാകില്ല .

ക്രഷുകളും സ്കൂളുകളും തുറക്കാം എന്നായിരുന്നു ആദ്യം പറഞ്ഞത്. എന്നാല്‍ ഇപ്പോളത്തെ സ്ഥിതി അതിനു ചേര്‍ന്നതല്ല.

രണ്ട് ആഴ്ചകളില്‍ ഇത് രണ്ടാം തവണയാണ് NPHET ശുപാര്‍ശകളുമായി വരുന്നത്.

സ്ഥിതി കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണു. ആരോഗ്യ വകുപ്പിന്റെ ഡാറ്റപ്രകാരം , ഇപ്പോള്‍ നിലവിലുള്ള സ്ഥിതി തുടര്‍ന്നാല്‍ പ്രതിദിനം 1800 മുതല്‍ 2000 കേസുകള്‍ വരെ വരുകയും 400 –ഓളം കോവിഡ് -19 രോഗികള്‍ ഹോസ്പിറ്റലൈസ്ഡ് ആകുകയും ചെയ്യും.

Cavan, Monaghan, Donegal എന്നീ കൌണ്ടികള്‍ ലെവല്‍ 4-ല്‍ തുടരുമ്പോള്‍ മറ്റ് പ്രദേശങ്ങളെല്ലാം ലെവല്‍ 3-ലാണുള്ളത്. ( ഗൃഹസന്ദര്‍ശനങ്ങള്‍ പാടില്ല ).

ലെവല്‍ 5 യഥാര്‍ത്ഥത്തില്‍ കഴിഞ്ഞ ഏപ്രില്‍ -മെയ് മാസങ്ങളിലെ അവസ്ഥ കളിലേക്കുള്ള ഒരു തിരിച്ചുപോക്കാണ്.

സാമൂഹിക നിയന്ത്രണങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം :

സാമൂഹിക ഒത്തുചേരലുകൾ

വീടിന് അകത്തോട്ടും പുറത്തും നിങ്ങള്‍ സന്ദര്‍ശകരെ അനുവദിക്കരുത് .സാമൂഹികമായ ഒത്തുചേരലുകള്‍ ഒഴിവാക്കുക .അത്യാസന്ന നിലയില്‍ ഒഴിച്ചു , നേഴ്സിങ് ഹോമുകളും കെയര്‍ ഹോമുകളും സന്ദര്‍ശിക്കരുത്.

യാത്ര, ഗതാഗതം

നിങ്ങളുടെ വീടിന് 5 കി.മീ അപ്പുറത്തേക്ക് യാത്ര അനുവദനീയമല്ല. കഴിവതും പരമാവധി work at home ചെയ്യുക. പബ്ലിക് ട്രാന്‍സ്പോര്‍ട്ടില്‍ 25% യാത്രക്കാരെ മാത്രമേ അനുവദിക്കുകയുള്ളൂ

സ്കൂളുകള്‍

ലെവല്‍ 5 –ല്‍ സ്കൂളുകളും ക്രഷുകളും പ്രവര്‍ത്തിക്കാമെന്നായിരുന്നു മുന്നത്തെ ധാരണ. എന്നാല്‍ ഇപ്പോഴത്തെ ഉപദേശം എന്താണെന്ന് വ്യക്തമല്ല. എന്നാകിലും, പ്ലേ ഏരിയകളും പാര്‍ക്കുകളും സുരക്ഷാമുന്‍കരുത്തലുകളോടെ തുറന്ന്‍ പ്രവര്‍ത്തിക്കാവുന്നതാണ്.

കൊക്കൂണിങ്

70 വയസ്സിന് മുകളിലുള്ളവരും രോഗികളും പബ്ളിക് ട്രാന്‍സ്പോര്‍ട്ട് ഉപയോഗിക്കാനും തിരക്കേറിയ നേരങ്ങളില്‍ കടകള്‍ സന്ദര്‍ശിക്കുവാനും സംഘം ചേരാനും പാടുള്ളതല്ല. കൂടുതല്‍ അഡ്വൈസുകള്‍ വഴിയേ വരുന്നതായിരിക്കും.

റെസ്റ്റോറന്‍റുകള്‍ , പബ്ബുകള്‍, റീടെയ്ല്‍ കടകള്‍, ഹോട്ടലുകള്‍

കഫേകള്‍, ബാറുകള്‍, പബ്ബുകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ നിന്നും Takeaway യും food delivery service കളും മാത്രമേ ഉണ്ടാവുകയുള്ളൂ.

അത്യാവശ്യ retail outlets തുറന്നു പ്രവര്‍ത്തിക്കാവുന്നതാണ്. Non-social, non-tourist ആവശ്യങ്ങള്‍ക്ക് വേണ്ടി ഹോട്ടലുകള്‍ പ്രവര്‍ത്തിക്കാവുന്നതാണ്.

വിവാഹം – മരണാനന്തര ക്രിയകള്‍

വിവാഹങ്ങള്‍ക്ക് പരമാവധി 6 പേരും funerals നു പരമാവധി 10 പേരുമേ പങ്കെടുക്കാവൂ. കുര്‍ബാന തുടങ്ങിയ മതപരമായ കാര്യങ്ങള്‍ online ആയി നടത്തേണ്ടതാണ്. എന്നാല്‍ ആരാധനാ കേന്ദ്രങ്ങള്‍ ആളുകള്‍ക്ക് പ്രാര്‍ഥനയ്ക്കായി തുറക്കുന്നതായിരിക്കും.

കായികം

മാച്ചുകളും Team training എക്സര്‍സൈസുകളും ഉണ്ടായിരിക്കുകയില്ല. എന്നാല്‍ individual ആയി ട്രെയിനിങ് സെഷനുകള്‍ ആകാവുന്നതാണ്.exercise ക്ലാസുകള്‍ ഡാന്സ് ക്ലാസുകള്‍ ജിംനേഷ്യങ്ങള്‍ സ്വിമ്മിങ് പൂളുകള്‍ എന്നിവ പ്രവര്‍ത്തിക്കുകയില്ല.

സാമൂഹിക ഒത്തുചേരലുകൾ ,ഇവന്റുകള്‍

Indoor, outdoor ഒത്തുചേരലുകള്‍ പാടില്ല. കലാവിരുന്നുകള്‍ ,കോണ്‍ഫറന്‍സുകള്‍, തീയറ്റര്‍ ഷോസ്, സിനിമ എന്നിവ ഈ കൂട്ടത്തില്‍ പെടും. മ്യൂസിയം ,ആര്‍ട് ഗേലറി തുറക്കില്ല

ഈ നിയന്ത്രണങ്ങളെ കൂടാതെ ഐറിഷ് ഗവര്‍മെന്‍റ് ഒരു പക്ഷെ ലെവല്‍ 5 ഇല്‍ തന്നെ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നേക്കും .

ഇങ്ങനെ ഇതിന് മുമ്പ് സംഭവിച്ചിട്ടുണ്ട്. നിലവില്‍ രാജ്യം ‘’ലെവല്‍ 3 പ്ലസ് പ്ലസി’’ലാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. Alcohol-only പബ്ബുകള്‍ ലെവല്‍ 4 നിയന്ത്രണങ്ങളിലാണ് നീങ്ങുന്നത്. (outdoor seating –പരമാവധി 15 പേര്‍)

comments


 

Other news in this section