Saturday, October 24, 2020

കുഞ്ഞു കലാകാരന്മാർക്ക് ഒരു സന്തോഷവാർത്ത

Updated on 17-10-2020 at 8:55 pm

ലെവൽ 4 ലോക്ക്ഡൗൺ ഏതു നിമിഷവും സംഭവ്യമായേക്കാവുന്ന ഇന്നത്തെ സാഹചര്യത്തിൽ കുട്ടികൾക്കായുള്ള വിനോദപരിപാടികൾ ഈ മിഡ്- ടേം അവധിയിൽ പ്ലാൻ ചെയ്യാൻ സാധിക്കുകയില്ല.

എന്നാൽ നിങ്ങളുടെ കുട്ടി സിനിമ നിർമ്മാണത്തിൽ അതീവ തല്പരൻ ആണെങ്കിൽ നമുക്ക് ചില പദ്ധതികൾ ഉണ്ട്.
ഡബ്ലിൻ ആസ്ഥാനമായുള്ള ഒരു നാടകക്കമ്പനി ഉദ്വേഗജനകമായ ആയ ഒരു ഓൺലൈൻ മിഡ് -ടെം നാടകക്യാമ്പ് സംഘടിപ്പിക്കുന്നു.

നാടകകലയിൽ സാമർത്ഥ്യമുള്ള കുട്ടികൾക്ക് തങ്ങളുടെ വീട്ടിൽ ഇരുന്നു കൊണ്ടുതന്നെ അവരുടെ മിസ്റ്ററി ഷോർട്ട് ഫിലിമുകൾ എഴുതാനും അവതരിപ്പിക്കുവാനുമുള്ള ഒരു സുവർണാവസരം ആണിത്.

ബോമ്പിനെറ്റ് തിയേറ്റർ ആണ് ഈ ഓൺലൈൻ കോഴ്സ് സൂം ആപ്പ് വഴി നടത്തുന്നത് . ഹലൊവീൻ mid-term അവധിക്കാലത്തെ അഞ്ച് ദിവസങ്ങളിൽ
ദിവസേന ഒരു മണിക്കൂറാണ് കോഴ്സ് ഉണ്ടാക്കുക.

കോഴ്സിന് ഒടുവിൽ നിങ്ങൾക്ക് നിങ്ങളുടെ കുട്ടിയുടെ ഷോർട്ട് ഫിലിം കാണാനുള്ള അവസരം ലഭിക്കും

ഒക്ടോബർ 26 മുതൽ 30 വരെയാണ് കോഴ്സ്.
ഒക്ടോബർ 26 മുതൽ 30 വരെ 10.30am – 11.30am (9 നും 12 നുമിടയിൽ പ്രായമുള്ള കുട്ടികൾ),

12pm- 1pm (12 നും-15 നുമിടയിൽ പ്രായമുള്ള കുട്ടികൾ.)

https://www.bombinatetheatre.com/#

comments


 

Other news in this section