Friday, December 4, 2020

ലെവൽ 5: നമ്മളുടെ ജീവിതം 6 ആഴ്ചത്തേയ്ക് എങ്ങനെ മാറാം ??

Updated on 21-10-2020 at 12:00 pm

ലെവൽ 5 നമ്മളുടെ ജീവിതം 6 ആഴ്ചത്തേയ്ക് എങ്ങനെ മാറാം ??

നിങ്ങളുടെ വീടിന് 5 കി.മീ അപ്പുറത്തേക്ക് യാത്ര അനുവദനീയമല്ല. എന്നാല് സ്കൂളുകൾ പ്രവർത്തിക്കും.
ലെവൽ 5 ലെ നിയന്ത്രണങ്ങൾ വരുന്ന 6 ആഴ്ചക്കാലത്തേക്ക്‌ ലഘൂകരിക്കാൻ സര്ക്കാര് തീരുമാനം. ഇത് ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരും. എന്തൊക്കെയാണവ?

എനിക്ക് യാത്ര ചെയ്യാനൊക്കുമോ?

വീടിനുള്ളിൽ തന്നെ കഴിയേണ്ടതാണ്. വീടിന് 5 കി.മീ അപ്പുറത്തേക്ക് യാത്ര അനുവദനീയമല്ല.അടിയന്തര തൊഴിലാവശ്യത്തിനോ മറ്റ് അടിയന്തര ആവശ്യത്തിനോ അല്ലാതെ അഞ്ചു കിലോമീറ്ററുകൾക്കപ്പുറത്തേക്ക് പോകുന്നത് ശിക്ഷാർഹമാണ്. ആരോഗ്യപ്രവർത്തകർ, സോഷ്യൽ കെയർ പ്രവർത്തകർ എന്നിവർ ഒഴിച്ച് ബാക്കി എല്ലാവരും work at home തെരഞ്ഞെടുക്കേണ്ടതാണ്

എനിക്ക് വീട്ടിൽ അതിഥിളെ പ്രവേശിപ്പിക്കാമോ?

വീടിന് അകത്തോട്ടും പുറത്തും പൂന്തോട്ടത്തിലും നിങ്ങള്‍ സന്ദര്‍ശകരെ അനുവദിക്കരുത്. എന്നാൽ നിരാലംബർ, മനോരോഗികൾ, സാമൂഹ്യപരമായ ഏകാകികൾ ,വൃദ്ധജനങൾ എന്നിവർക്ക് സഹായത്തിന് ആളെ വയ്‌ക്കാവുന്നതാണ്.ഇവരെ സപ്പോർട്ട് ബബിൾസ് എന്നാണു വിളിക്കുന്നത്.

എനിക്ക് ബന്ധുമിത്രാദികളെ വീടിനു പുറത്ത് പാർക്കിലോ മറ്റു വച്ച് കാണാനൊക്കുമോ?

നിങ്ങൾക്ക് നിങ്ങളുടെ ബന്ധുമിത്രാദികളെ വീട്ടിൽ വച്ചോ ഗാർഡനിൽ വച്ചോ കാണാൻ അനുവാദമില്ല . എന്നാൽ അകലെയുള്ള പാർക്കിൽ വച്ച് കണ്ടുമുട്ടാം . പാർക്കിൽ വച്ച് വ്യായാമവും നടത്താം.സാമൂഹ്യപരമായ ഒത്തുചേരലും കുടുംബസംഗമവും പാടില്ല.

വിവഹപരിപാടികൾക്കുള്ള നിഷ്കർഷകൾ എന്തെല്ലാമാണു?

വിവാഹത്തിനും റിസപ്ഷനും 25 -ൽ അധികം ആളുകളെ അനുവദിക്കുകയില്ല.

ഇൻഡോർ – ഔട്ട് ഡോർ ഒത്തുചേരലുകൾക്ക് വിലക്കുണ്ടോ. ? അതായത് നാടകങൾ , കോൺഫറൻസ് കൾ, കലാവിരുന്നുകൾ.
Indoor -outdoor പരിപാടികൾക്ക് അനുവാദമില്ല. മ്യൂസിയങ്ങളും ഗാലറികളും മറ്റ് സാംസ്കാരിക പരിപാടികളും ഉണ്ടാവുകയില്ല.

പാർക്കുകൾ പ്ലേഗ്രൗണ്ടുകൾ എന്നിവ വേണ്ടത്ര സുരക്ഷാ മുൻകരുതലുകളോടെ തുറക്കാവുന്നതാണ്.

സ്കൂളുകൾ അടച്ചിടുമോ?

സ്കൂളുകളും ക്രഷ് കളും വരുന്ന ആറാഴ്ച കാലം NPHET മാർഗ്ഗ നിർദ്ദേശങ്ങൾ അനുസരിച്ച് തുറന്നു പ്രവർത്തിക്കും.

സ്പോർട്ട്സ്/ കാ യികപരിശീലനം എന്നിവ ഉണ്ടാവുകയില്ലേ ?

ലെവൽ 5 ല്‍ ഇൻഡിവിജ്വൽ ആയ പരിശീലനം മാത്രം. ജിംനേഷ്യങ്ങൾ നീന്തൽ കുളങ്ങൾ വിനോദ കേന്ദ്രങ്ങൾ എന്നിവ അടഞ്ഞു കിടക്കും . കായികമത്സരങ്ങൾ, സംഘം ചേർന്നുള്ള കായിക പരിശീലനം എന്നിവ ഉണ്ടായിരിക്കുന്നതല്ല. എന്നാൽ ഇതിന് ഒരു അപവാദവും ഉണ്ട്.professional, elite sports ,inter-county Gaelic games, horse-racing, greyhound racing എന്നിവ അടച്ചിട്ട വാതിലുകൾക്കുള്ളിൽ തുടരാവുന്നതാണ്.സ്കൂൾ കുട്ടികൾക്ക് സാമൂഹിക അകലം പാലിച്ചുകൊണ്ട് ഔട്ട്ഡോർ പരിശീലനം കൊടുക്കാവുന്നതാണ്.

റീടെയ്ല് ഔട്ലെറ്റുകൾ എല്ലാം പ്രവർത്തിക്കുമോ ? ബാർബർ ഷോപ്പുകൾ , Hair dressing… പ്രവർത്തിക്കില്ല

മുഖാവരണങൾ ധരിച്ചു കൊണ്ട് അടിയന്തര റീടൈലുകൾ തുറന്നു പ്രവർത്തിക്കാം.

താഴെ പറയുന്ന റീടെയ്ല്‍ ഔട്ട്ലെറ്റ് പ്രവര്‍ത്തിക്കും.

1.വീടുകള്‍ കച്ചവട സ്ഥാപനങ്ങള്‍ എന്നിവയിലേക്കുള്ള അടിയന്തര സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍

  1. മരുന്ന്, ആരോഗ്യസംബന്ധ ഉല്പന്നങ്ങള്‍ ,ഓര്‍ത്തോപെഡിക് ഉല്പന്നങ്ങള്‍ എന്നിവവില്‍ക്കുന്ന റീടെയ്ലുകള്‍, ആഹാര-ഭക്ഷണപാനീയ കടകള്‍ (Take away), കെമിസ്റ്റ് , സൂപ്പര്‍മാര്‍ക്കറ്റ്, ന്യൂസ് പേപ്പര്‍ കടകള്‍

3.ഇന്ധന സര്‍വീസ്കേന്ദ്രങ്ങള്‍, ഇന്ധനങ്ങള്‍ ചൂടാക്കുന്ന ഇടങ്ങള്‍

  1. വെറ്റിനെറി ഉല്പന്നങ്ങള്‍ വില്‍ക്കുന്ന റീടെയ്ലുകള്‍ ,ലോണ്‍ട്രികള്‍, ഡ്രൈക്ലീനിങ് ,ബേങ്ക് , പോസ്റ്റ് ഓഫീസ്, ക്രെഡിറ്റ് യൂണിയന്‍.
  2. സുരക്ഷാ ഉല്പന്നങ്ങള്‍, ഹാര്‍ഡ് വെയര്‍ ഉല്പന്നങ്ങള്‍ എന്നിവയുടെ ഔട്ലെറ്റുകള്‍, ബൈസിക്കിള്‍, മോട്ടോര്‍ വാഹനങ്ങള്‍ എന്നിവയുടെ മെയ്ന്‍റനന്‍സ് നടത്തുന്ന സ്ഥാപനങ്ങള്‍ എന്നിവയ്ക്കു തുറന്ന്‍ പ്രവര്‍ത്തിക്കാം.
  3. Optician , optometrists, ശ്രവണ സംബണ്ഡമായ സേവനങ്ങള്‍, ഓഫീസ് ഉല്പന്നങ്ങള്‍, ഇലക്ട്രിക്കല്‍- communications technology സംബന്ധിച്ച ഉല്പന്നങ്ങള്‍ വില്‍ക്കുന്ന കടകള്‍ എന്നിവ അടിയന്തിര ഘട്ടങ്ങളില്‍ തുറക്കാവുന്നതാണ്.

മേല്പറഞ്ഞവയില്‍ പെടാത്ത ഒരു റീടെയ്ലും തുറക്കാന്‍ പാടുള്ളതല്ല .

മതപരമായ ചടങുകൾ, മരണാനന്തര ക്രിയകൾ എന്നിവ എങനെ നടത്താം?

കുര്‍ബാന ഓണ്‍ലൈനായി നടത്തുക.ആരാധനാലയങ്ങള്‍ തുറന്നുതന്നെയിരിക്കും. മരണാനന്തര ക്രിയകള്‍ക്ക് 10 പേര്‍ക്ക് മാത്രം അനുവാദം.

ഹോട്ടലുകളും സമാനമായ സൗകര്യങളും ഉണ്ടാകുമോ ?

ഹോട്ടലുകളില്‍ അത്യാവശ്യ സാമൂഹികേതര, ടൂറിസ്റ്റേതര ആവശ്യക്കാര്‍ക്ക് മാത്രം കഴിയാവുന്നതാണ്‍.

70 വയസ്സിനു മുകളിൽ ഉള്ളവരും അനാരോഗ്യമുള്ളവരും വീട്ടിൽ തന്നെയിരിക്കണോ ?

70 ഉം അതിനു മുകളില്‍ വയസ്സുള്ളവരും അനാരോഗ്യമുള്ളവരും അവരവരുടെ ആരോഗ്യോപദേഷ്ടാക്കളെ സമീപിച്ച് സാമൂഹികമായ ഇടപെടലുകള്‍ക്കും പുറത്തോട്ടുള്ള യാത്രയ്ക്കും അനുവാദമുണ്ടോ എന്ന്‍ അന്വേഷിക്കണ്ടതാണ്.ഇക്കൂട്ടര്‍ കഴിവതും പരമാവധി വീടിനിള്ളില്‍ കഴിയണം.വളരെ കുറച്ചു പേരുമായി –വളരെ കുറച്ചു നേരത്തേക്ക് മാത്രം ഇടപെടുക.

പാര്‍ക്കുകളിലും മറ്റും വ്യായാമം ചെയ്യുമ്പോള്‍ മറ്റുള്ളവരില്‍നിന്നും 2 മീറ്റര്‍ അകലം പാലിക്കുക. വീട്ടില്‍ തിരിച്ചെത്തിയാല്‍ കൈകൾ കഴുകണം. പൊതു ഗതാഗതം ഒഴിവാക്കണം, അനുവദിക്കപ്പെട്ട സമയത്തില്‍ നടത്തുന്ന ഷോപ്പിങ് ചെയ്യുമ്പോള്‍ മുഖാവരണം നിര്‍ബന്ധമാണു.

നേഴ്സിംഗ് ഹോമിൽ കഴിയുന്ന ബന്ധുവിനെ എനിക്ക് ചെന്ന് കാണാനൊക്കുമോ?

ദീര്‍ഘ –കാല residential care (നഴ്സിംഗ് ഹോമുകള്‍ ) സൌകര്യങ്ങള്‍ Level 5 ല്‍ വിലക്കപ്പെട്ടിരിക്കുന്നു. (അടിയന്തരശ്രദ്ധ ആവശ്യമുള്ള സന്ദര്‍ഭങ്ങള്‍ ഒഴിച്ച് )

പൊതു ഗതാഗതം ഉണ്ടാകുമോ ?

പൊതു ഗതാഗതം ഉപയോഗിക്കുമ്പോള്‍ മുഖാവരണം നിര്‍ബന്ധമാണ്.

അടിയന്തര സ്വഭാവമുള്ള ജോലിക്കാര്‍, അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തു പോകുന്നവര്‍ എന്നിവര്‍ പൊതു ഗതാഗതം മാത്രം ഉപയോഗിക്കുക. അല്ലാത്ത പക്ഷം നടക്കുക / സൈക്കിള്‍ ഉപയോഗിക്കുക.

പൊതു ഗതാഗതത്തില്‍ 25% മാത്രം യാത്രക്കാരെ അനുവദിക്കൂ . (അടിയന്തര സ്വഭാവമുള്ള ജോലിക്കാരെ മാത്രം). സ്കൂള്‍ ബസുകള്‍ക്ക് വിലക്കുകളില്ല

പബ്ബുകൾ റെസ്റ്റോറന്റ് കൾ എന്നിവ തുറക്കുമോ ?

കഫേകള്‍, ബാറുകള്‍, പബ്ബുകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ നിന്നും Takeaway യും food delivery service കളും മാത്രമേ ഉണ്ടാവുകയുള്ളൂ. ഡബ്ലിനിലെ വെറ്റ് പബ്ബസ്‌ അടഞ്ഞു കിടക്കും.

നിശാക്ലബുകൾ, ഡിസ്കോസ്‌, കാസിനോകൾ എന്നിവ അടഞ്ഞു കിടക്കും.

comments


 

Other news in this section