Wednesday, November 25, 2020

Level 5 – നിയന്ത്രണങ്ങളെ തുടർന്ന് അയർലണ്ടിലെ ഇന്ത്യൻ എംബസിയുടെ മുഖ്യ അറിയിപ്പുകൾ

Updated on 21-10-2020 at 3:17 pm

അയർലണ്ടിലെ  ലെവല്‍-5 കോവിഡ് നിയന്ത്രണ പശ്ചാത്തലത്തില്‍ അയർലണ്ടിലെ ഇന്ത്യൻ എംബസി  കോണ്‍സുലര്‍ സേവനങ്ങളുടെ ലഭ്യത സംബന്ധിച്ച അറിയിപ്പ് പ്രസിദ്ധീകരിച്ചു (21 ഒക്ടോബര്‍- 01 ഡിസംബര്‍)

അയര്‍ലണ്ടില്‍ നടപ്പാക്കിയിരിക്കുന്ന, 6 ആഴ്ച നീണ്ടുനില്‍ക്കുന്ന ലെവല്‍-5 കോവിഡ് നിയന്ത്രണങ്ങള്‍ 21 ഒക്ടോബര്‍ അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരുന്നതാണെന്ന്‍ അറിയിച്ചു കൊള്ളുന്നു.
ആയതിനാല്‍ താഴെപറയുന്ന ഒരുക്കങ്ങള്‍ കൈക്കൊണ്ടിട്ടുണ്ട്:-

1.പാസ്പോര്‍ട്ട്, OCI, PCC, ജനനസര്‍ട്ടിഫിക്കറ്റ് അപേക്ഷകള്‍ തപാല്‍ മുഖേന തന്നെ സ്വീകരിക്കുന്നതായിരിക്കും. മടക്കത്തപാലിനായി നിങ്ങളുടെ വിലാസമെഴുതിയ ആവശ്യത്തിന് സ്റ്റാമ്പ് പതിച്ച ഒരു കവർ കൂടെ ചേര്‍ക്കണ്ടതാണ്.

2.രേഖകളുടെ അറ്റസ്റ്റേഷനുവേണ്ടി ആരും ഡിസംബര്‍ 01 വരെ എംബസിയില്‍ നേരിട്ടു ഹാജരാകരുത്.ഒഴിച്ചു കൂടാനാകാത്ത അവസ്ഥയാണെങ്കില്‍ മുന്‍കൂട്ടി അപ്പോയന്‍റ്മെന്‍റ് എടുക്കേണ്ടതാണ്.
എല്ലാ ആശയവിനിമയവും cons.dublin@mea.gov.in എന്ന വിലാസത്തില്‍ മാത്രം നടത്തുക.സേവന ദാതാക്കളുടെയും സേവന കാംക്ഷികളുടെയും സുരക്ഷ കണക്കിലെടുത്താണു  ഈ സംവിധാനം.

3.ഇന്ത്യയിലേക്കുള്ള യാത്രാനിരോധനം തുടരുന്നു. പുതിയ   വിസകൾ  അനുവദിക്കുന്നതല്ല.

4.പാസ്പോര്‍ട്ട്/ OCI എന്നിവ സംബന്ധിച്ചുള്ള സംശയങ്ങള്‍ passport.dublin@mea.gov.in എന്ന വിലാസത്തിലേക്ക് അയക്കുക.
മറ്റ് സംശയങ്ങള്‍  cons.dublin@mea.gov.in എന്ന വിലാസത്തിലും അയക്കുക.

comments


 

Other news in this section