Friday, December 4, 2020

ഡബ്ലിനിലെ ശിശു പരിപാലന കേന്ദ്രത്തിൽ വീണുപരിക്കേറ്റ കുട്ടിക്ക് നഷ്ടപരിഹാരമായി 32,500 യൂറോ നൽകും

Updated on 21-10-2020 at 6:08 pm

ഡബ്ലിനിലെ ഒരു ശിശു പരിപാലന കേന്ദ്രത്തിൽ 16 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന് തലക്ക് പരിക്കേറ്റ സംഭവത്തിൽ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവായി. 2016 ഓഗസ്റ്റിലാണ് കുട്ടിക്ക് പരിക്കേറ്റത്.
ഡബ്ലിനിലെ മില്ലടൗൺ റോഡിലുള്ള
Giraffe Childcare Creches-ൽ വച്ചാണ് അപകടം നടന്നത്.

കളിക്കിടെ വീണ കുട്ടിയുടെ തല ഫർണിച്ചറിൽ ഇടിക്കുകയായിരുന്നു. തുടർന്ന് കുട്ടിയ്ക്ക് ചികിത്സ നൽകുകയും മുറിവ് ഭേദപ്പെടുകയും ചെയ്തു.
എന്നാൽ വീഴ്ച മൂലം കുട്ടിയുടെ നെറ്റിയിലുണ്ടായ മുറിവിന്റെ പാട് ഇന്നും നിലനിൽക്കുന്നുണ്ട്.

ഡിസംബറിൽ മൂന്ന് വയസ്സ് തികയുന്ന ജെസീക്ക ന്യൂജെന്റിന് നെറ്റിയിലെ മുറിപ്പാട് സ്ഥിരമാണെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. കേസിൽ സർക്യൂട്ട് സിവിൽ കോടതി ജഡ്ജി ജോൺ ഓ കൊന്നർ വാദം കേട്ടു.

ശിശു പരിപാലന കേന്ദ്രത്തിന്റെ ഉടമകൾ നേരത്തെ സെറ്റിൽമെന്റ് ഓഫറായി 23,000 യൂറോ നൽകാമെന്ന് അറിയിച്ചിരുന്നു. എന്നാൽ പിന്നീട് 32,500 യൂറോ നൽകാമെന്ന് അറിയിച്ചതായും ബാരിസ്റ്റർ എബ്രഹാം ക്വിൻ കോടതിയെ അറിയിച്ചു.

സെറ്റിൽമെന്റ് ഓഫർ നല്ലതും ന്യായവുമാണെന്ന് ജഡ്ജി ഓ’കോണർ പറഞ്ഞു. മുറിപ്പാട് ഒരു വ്യക്തമായ ദൃശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

comments


 

Other news in this section