Wednesday, November 25, 2020

ഒക്ടോബർ 25 മുതൽ അയർലണ്ടിൽ സമയം മാറുന്നു.സമയ മാറ്റത്തെ കുറിച്ച് നിങ്ങൾക്ക് അറിയേണ്ടതെല്ലാം

Updated on 21-10-2020 at 6:37 pm

ഒക്ടോബർ 25 ഞായറാഴ്ച രാത്രി മുതൽ അയർലണ്ടിൽ സമയം മാറുന്നു. ഇതു കാരണം അയർലണ്ടും ഇന്ത്യയും തമ്മിൽ 5.30 മണിക്കൂർ വ്യത്യാസം ഉണ്ടാവും.

2020 ലെ സമയ വ്യതിയാനങൾ

പകൽ സമയത്തെ സൂര്യപ്രകാശം പരമാവധി ഉപയോഗപ്പെടുത്തുന്നതിനായി യൂറോപ്യൻ രാജ്യങ്ങളിൽ ഉപയോഗിച്ചു വരുന്ന രീതിയാണ് ഡേ ലൈറ്റ് സേവിംഗ് ടൈം ( DST). ഇതിനായി ക്ലോക്കുകൾ അഡ്ജസ്റ്റ് ചെയ്തു വെക്കുന്നു. ഇതു മൂലം രാവിലെയും വൈകുന്നേരവും ഉള്ള സൂര്യപ്രകാശം ഉപയോഗപ്രദമാകുന്നു.

പകൽ ലാഭ സമയം (Daylight saving time) (DST) അല്ലെങ്കിൽ വേനൽക്കാല സമയം എന്നത് വേനൽക്കാല മാസങ്ങളിൽ ക്ലോക്കിനെ ഒരു മണിക്കൂർ മുന്നോട്ടാക്കി വെയ്ക്കുന്നതാണ്, അപ്പോൾ ഉച്ചതിരിഞ്ഞ് പകൽ സമയം കൂടുതലായിരിക്കും, സൂര്യൻ ഉദിക്കുന്ന സമയത്തിനെ കുറച്ചു കണ്ടായിരിക്കും ഇത്. ഈ പ്രദേശങ്ങളിൽ വസന്തകാലത്തിന്റെ തുടക്കത്തോടെ ഘടികാരത്തെ ഒരു മണിക്കൂർ മുമ്പോട്ടാക്കുകയും ശരത് കാലത്തോടെ ഒരു മണിക്കൂർ പുറകിലേക്കും ആക്കും. ആളുകൾ ഇതിന് ഉപയോഗിക്കുന്ന വാക്കുകൾ “spring forward” എന്നും “fall back” എന്നുമാണ്.

2020ൽ എപ്പോഴൊക്കെയാണു അയർലണ്ടിൽ ക്ലോക്കുകളിൽ സമയം മാറ്റിയത് ?

അയർലണ്ടിൽ പകൽ ലാഭ സമയം (Daylight saving time) (DST) തുടങ്ങിയത് 29 മാർച്ച് ഞായർ രാത്രി 01:00 മണിക്കാണു. ( ഒരു മണിക്കൂർ മുന്നിലോട്ട്) അവസാനിച്ചത് 25 ഒക്ടോബർ ഞായർ രാത്രി 2 മണിക്കുമാണു. ( ഒരു മണിക്കൂർ പിന്നിലോട്ട്).

മറ്റെവിടെയെല്ലാമാണു ഇത്തരം സമയമാറ്റം ഉള്ളതു?

EU ന്റെ നിർദ്ദേശപ്രകാരം അതിനു കീഴിലുള്ള എല്ലാ അംഗരാഷ്ട്രങ്ങളും ഒക്ടോബർ ഒടുക്കത്തെ ഞായറാഴ്ച ഒരു മണിക്കൂർ പിന്നിലോട്ടും മാർച്ച്‌ ഒടുക്കത്തെ ഞായറാഴ്ച ഒരു മണിക്കൂർ മുന്നിലോട്ടും സമയം മാറ്റേണ്ടതാണു.

വടക്കെ അമേരിക്കയുടെ മിക്ക ഭാഗങ്ങൾ, തെക്കേ അമേരിക്ക യുടെ തെക്കൻ ഭാഗങ്ങൾ, തെക്കുകിഴക്കൻ ആസ്ത്രേലിയയുടെ തെക്കൻ ഭാഗങ്ങൾ, കൂടാതെ മറ്റു ചില സ്ഥലങ്ങളിലും DST ഉപയോഗിക്കുന്നു.

ഭൂമദ്ധ്യരേഖയോടടുത്ത മിക്ക സ്ഥലങ്ങളിലും DST ഒരിക്കലും ഉപയോഗിച്ചിട്ടില്ല.( ഉദാ: ഇന്ത്യ , ചൈന, ആഫ്രിക്കൻ രാജ്യങ്ങൾ, ജപ്പാൻ)

DST യ്ക്ക് പിന്നിലെ രഹസ്യമെന്താണു?

സൂര്യപ്രകാശത്തിന്റെ മെച്ചപ്പെട്ട ഉപയോഗത്തിനാണു ക്ലോക്കിൽ സമയമാറ്റം ചെയ്യുന്നത്.ഭൂമി സൂര്യനെ ചുറ്റുമ്പോൾ പകൽ വെളിച്ചത്തിൻറെ ഏറ്റക്കുറച്ചിലുകൾ സ്വാഭാവികമാണ്

ശരത്കാലമാകുമ്പോൾ വെളിച്ചക്കുറവുള്ള പകലുകളിൽ സമയം ഒരു മണിക്കൂർ പിന്നിലേക്ക് പോകും. അതായത് ആളുകൾക്ക് ഒരു മണിക്കൂർ കൂടുതൽ ഉറങ്ങാം .വേനൽക്കാലത്ത് വൈകുന്നേരങൾക്ക് ദൈർഘ്യം കൂടും.അതിനാൽ ക്ലോക്ക് ഒരു മണിക്കൂർ മുന്നോട്ട് വയ്ക്കണം.

DST എന്നു തുടങി?

ജോർജ് ഹഡ്സൺ എന്ന ന്യൂസിലാന്റ്കാരനായ ഷഡ്പദശാസ്ത്രജ്ഞനാണ് ഇങ്ങനെ ഒരു ആശയം 1895ൽ മുന്നോട്ടു വച്ചത്.ജർമ്മൻ സാമ്രാജ്യം , ആസ്ത്രിയ- ഹങ്കറി എന്നിവിടങ്ങളിൽ 1916 ഏപ്രിൽ 30 ന് ഇത് നടാപ്പാക്കാനുള്ള ശ്രമം തുടങ്ങി.അന്നു മുതൽ പകൽ ലാഭ സമയം നടപ്പാക്കുന്ന രാജ്യങ്ങൾ ഇതിന് വ്യത്യസ്ത സമയങ്ങളാണ് ഉപയോഗിച്ചിരുന്നത്. അത് 1970ൽ ഊർജ്ജ പ്രതിസന്ധി ഉണ്ടാകുന്നതു വരെ തുടർന്നു.

ഈ രീതിക്ക് അനുകൂലമായും പ്രതികൂലമായും വാദങ്ങളുണ്ട്. സമയത്തെ മുന്നിലോട്ടാക്കുന്നതു കൊണ്ട് കച്ചവടം, കായിക വിനോദം തുടങ്ങിയവയിൽ പ്രവൃത്തി സമയത്തിനു ശേഷവും പകൽ വെളിച്ചത്തെ ചൂഷണം ചെയ്യാനാവുന്നു.

തുറസ്സായ സ്ഥലത്തുള്ള വിനോദങ്ങൾക്കും കൃഷി മുതലായ സൂര്യ പ്രകാശത്തെ ബന്ധപ്പെട്ട പ്രവർത്തങ്ങൾക്കും ഈ ആശയം പ്രയാസം ഉണ്ടാക്കി. വൈദ്യുതിയുടെ പ്രധാന ഉപയോഗമായ വൈദ്യുത വിളക്കുകളുടെ ഉപയോഗത്തിലെ കുറവാണ്, ഇതിനെ അനുകൂലിക്കുന്നവർക്ക് പറയാനുണ്ടായിരുന്നത്.എന്നാൽ ഇക്കാലത്തെ ചൂടാക്കാനും തണുപ്പിക്കാനുമുള്ള സംവിധാനങ്ങളുടെ ഉപയോഗം ഈ ലാഭത്തിനു എതിരാണെന്ന് പിന്നീടുള്ള ഗവേഷണങ്ങളിൽ മനസ്സിലായി.

ഒന്നാം ലോകമഹായുദ്ധത്തിനുശേഷം പലരാജ്യങ്ങളും ഈ ആശയം ഉപേക്ഷിച്ചുവെങ്കിലും അയർലണ്ട് , കാനഡയിലെ പല ഭാഗങൾ, യൂറോപ്പിലെ യും അമേരിക്കയിലെയും വിവിധഭാഗങളിലും ഇത് ഇന്ന് ഒരു ആചാരമെന്ന നിലയിൽ തുടരുന്നു.

2021 ഓടെ DST ഉപേക്ഷിക്കാൻ EU വോട്ടെടുപ്പിലൂടെ തീരുമാനിച്ചു. എങ്കിലും അന്തിമതീരുമാനം (നിയമനിർമാണം) ചർച്ചകൾക്ക് ശേഷമേ ഉണ്ടാകൂ.

comments


 

Other news in this section