Friday, December 4, 2020

കള്ളപ്പണം വെളുപ്പിച്ച കേസിൽ പിടിയിലായ നെഴ്സിനെ HSE ജോലിയിൽ നിന്നും പിരിച്ചുവിട്ടു. HSE യുടെ നടപടിക്കെതിരെ നെഴ്‌സ് കോടതിയിൽ.

Updated on 22-10-2020 at 8:48 am

വെക്സ്ഫോർഡ് ആശുപത്രിയിൽ മിഡ് വൈഫായ Samantha Sinnott ആണ് കള്ളപ്പണം വെളുപ്പിച്ച കേസിൽ HSE ജോലിയിൽ നിന്ന് പിരിച്ചു വിട്ടത്.ഇവർക്ക് സസ്പെൻഡഡ് തടവുശിക്ഷ കഴിഞ്ഞ ഫെബ്രുവരി യിൽ വെക്സ്ഫോർഡ് ക്രിമിനൽ കോടതി വിധിച്ചതിനു പിന്നാലെയാണു HSE യുടെ ഈ നടപടി.

എന്നാൽ ഈ വിധിക്കെതിരെ ഒരു ഹൈക്കോർട്ട് ചലഞ്ച് സമ്പാദിക്കാൻ സാമന്തയ്ക്ക് കഴിഞ്ഞു. കോടതി മുമ്പാകെ സാമന്ത കുറ്റം സമ്മതിച്ചിരുന്നു.

2018 സെപ്റ്റംബർ 22നു ആണ് കേസിനു ആസ്പദമായ സംഭവം നടക്കുന്നത്. താൻ 100,000 യൂറോ തന്റെ ബിസിനസ് പങ്കാളിയുടെ വീട്ടിൽ നിന്ന് അതിന്റെ സമീപത്ത് സ്ഥിതിചെയ്യുന്ന തന്റെ വസ്തുവിലേയ്ക്ക് മാറ്റി എന്ന് 41 വയസ്സുകാരിയും 5 മക്കളുടെ മാതാവുമായ സാമന്ത സമ്മതിച്ചു.ഒരു വെപ്രാളത്തിന്റെ പുറത്ത് താൻ കുറ്റം ചെയ്തു പോയതാണെന്ന് അവർ പോലീസിനോട് സമ്മതിച്ചു. ആദ്യമായാണ് ഇങനെ ഒരു പ്രശ്നത്തിൽ താൻ പെട്ടുപോയത് എന്നും അന്വേഷണത്തിനു പോലീസുമായി പൂർണ്ണമായും സഹകരിക്കുന്നുണ്ടെന്നും അവർ ഒരു സത്യവാങ്മൂലത്തിൽ ബോധിപ്പിച്ചു.മാത്രമല്ല താൻ തന്റെ തൊഴിലുടമസ്ഥനോട് , നടന്ന കാര്യങ്ങൾ എല്ലാം തുറന്നു പറഞ്ഞുവെന്നും കുറ്റസമ്മതം നടത്തിയെന്നും ബോധിപ്പിച്ചു.

അവരുടെ മാപ്പപേക്ഷയ്ക്കും ശിക്ഷാവിധിക്കുമിടയിലെ കാലയളവിൽ അവർക്ക് HSE യിൽ നിന്നും പുതിയ ഒരു തൊഴിൽ കോണ്ട്രാക്ട് ലഭിച്ചു എന്നും ജോലിക്കയറ്റം കിട്ടി എന്നും അവർ പറഞ്ഞു. കേസ് നടത്താനുതകുന്ന റഫറൻസ് കൊടുത്തതും HSE ആണെന്നും അവർ പറഞ്ഞു.

അവർ ജോലിചെയ്ത സ്ഥാപനത്തിൽ നിന്നും അവർക്ക് ഈ കേസ് സംബന്ധിച്ച് സമ്മർദ്ദങൾ ഒന്നും നേരിടേണ്ടിവന്നിട്ടില്ല എന്ന് അവരുടെ അഭിഭാഷക പറഞ്ഞു.

കേസ് മാദ്ധ്യമശ്രദ്ധയാകർഷിച്ചതിനെ തുടർന്ന് അവരെ ജോലിയിൽ തുടരുന്നതിനെ വിലക്കിയത് HSE ആണ്. ഇങ്ങനെ വിലക്കിയതിൽ തെറ്റുണ്ട്. കാരണം ,HSE സാമന്തയോട് ഇന്നേവരെ കേസിന്റെ വിശദീകരണങൾക്കായി ഒരു അന്വേഷണമോ കൂടിക്കഴ്ചയോ നടത്തിയിട്ടില്ല.

ഒരു അന്വേഷണമോ വിശദീകരണം ചോദിക്കലോ കൂടാതെയാണു സാമന്തയെ HSE ഗുരുതര കുറ്റം ചുമത്തി ജോലിയിൽനിന്നും പിരുച്ചുവിടുന്നതായി അറിയിപ്പ് കൊടുത്തത്.ഒരു മുൻ വിധിയുടെ അടിസ്ഥാനത്തിൽ മനപ്പൂർവം HSE തന്നോടിങ്ങനെ പെരുമാറുകയാണുണ്ടായത് എന്നവർ അഭിപ്രായപ്പെട്ടു.കുറ്റം സമ്മതിച്ചതിനുശേഷവും അവർ ജോലിയിൽ തുടർന്നപ്പോൾ തന്റെ ജോലി നഷ്ടപ്പെട്ടു പോകില്ല എന്ന ന്യായമായ വിശ്വാസം അവർക്കുണ്ടായിരുന്നു. തൊഴിൽപരമായി അവർക്ക് യാതൊരു കുറവും ഉണ്ടായിരുന്നില്ല.

HSE ക്ക് എതിരായ ജുഡീഷ്യൽ റിവ്യൂ പ്രൊസീഡിംഗ്സിൽ HSE യുടെ ഉത്തരവിനെ റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്നു. കാരണം HSE യുടെ കണ്ടെത്തലുകൾ യുക്തിക്കു നിരക്കുന്നതല്ല. മാത്രമല്ല അത് യൂറോപ്യൻ യൂണിയൻ പ്രധാനം ചെയ്യുന്ന മനുഷ്യാവകാശങ്ങളുടെ ധ്വംസനവുമാണ്.എതിര്‍കക്ഷിയുടെ അഭാവത്തിന്റെ അടിസ്ഥാനത്തിൽ , ചലഞ്ച് കൊണ്ടുവരാൻ ജസ്റ്റിസ് ചാൾസ് മീനൻ അനുവദിക്കുകയും വിധി ഡിസംബറിലേക്ക് നീട്ടി വയ്ക്കുകയും ചെയ്തു.

comments


 

Other news in this section