Friday, December 4, 2020

കോവിഡ് വിരുദ്ധ പോരാട്ടം; ഡബ്ലിൻ എയർപോർട്ടിന് അന്താരാഷ്ട്ര അംഗീകാരം

Updated on 22-10-2020 at 9:05 am

കോവിഡ് -19നെതിരായ ഡബ്ലിൻ എയർപോർട്ടിന്റെ കരുതൽ നടപടികൾക്ക് ആഗോള വ്യവസായ മേഖലയുടെ അംഗീകാരം.

വൈറസ് പടരുന്നത് തടയുന്നതിനുള്ള ഐറിഷ് ഗേറ്റ്‌വേയുടെ നടപടികളെ എയർപോർട്ട് ഹെൽത്ത് പ്രോഗ്രാമിൽ ഉൾക്കൊള്ളിക്കും. എയർപോർട്ട്സ് കൗൺസിൽ ഇന്റർനാഷണൽ (ACI) ഔദ്യോഗികമായി തന്നെ ഈ പദ്ധതിയെ അംഗീകരിച്ചു. ഇത് വളരെ പ്രധാനപ്പെട്ട ഒരു നേട്ടമാണ്.

വൈറസ് വ്യാപനം നിയന്ത്രിക്കാൻ വിമാനത്താവളങ്ങളിൽ സ്വീകരിച്ച ആരോഗ്യ നടപടികളെ സ്വതന്ത്രമായി വിലയിരുത്തിയാണ് ACI വേൾഡും ACI യൂറോപ്പും ചേർന്ന് അക്രഡിറ്റേഷൻ നടത്തിയത്. കൂടാതെ പുതിയ വ്യവസായ-ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന വിലയിരുത്തലുകളും നടത്തി.

പ്രവർത്തനം പുനരാരംഭിക്കിന്നതിനുള്ള ആരോഗ്യവകുപ്പിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ, അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ ശുപാർശകൾ, തുടങ്ങിയവയുടെ നിർദ്ദേശങ്ങൾക്ക് അനുസൃതമായിട്ടാണ് ഡബ്ലിൻ വിമാനത്താവളം പ്രവർത്തിക്കുന്നതെന്ന് ACI ഡയറക്ടർ ജനറൽ ലൂയിസ് ഫെലിപ്പ് ഡി ഒലിവീരകോൺ സ്ഥിരീകരിച്ചു.

ആരോഗ്യ സുരക്ഷയിൽ വിമാനത്താവളത്തിന്റെ സമീപകാല പ്രവർത്തനങ്ങളുടെ സുപ്രധാന മൂല്യനിർണ്ണയമാണ് ACI അക്രഡിറ്റേഷൻ എന്ന് ഡബ്ലിൻ എയർപോർട്ട് മാനേജിംഗ് ഡയറക്ടർ വിൻസെന്റ് ഹാരിസൺ പറഞ്ഞു.

comments


 

Other news in this section