Friday, December 4, 2020

കോവിഡ് വ്യാപനം : വീട്ടിലിരുന്നു കൊണ്ട് കോടതിയിൽ നിന്ന് ഭർത്താവിനെതിരെ ഗാർഹികപീഡന സംരക്ഷണ ഉത്തരവ്.

Updated on 23-10-2020 at 12:19 am


കോവിഡ് നിയന്ത്രണങ്ങള്‍ മൂലം സെല്‍ഫ് ഐസോലേഷനില്‍ കഴിയുന്ന ഒരു സ്ത്രീയ്ക്ക് ജില്ലാ കോടതി (Ennis District Court) ജഡ്ജിയില്‍ നിന്നും വീഡിയോ ലിങ്ക് മുഖേന ഗാര്‍ഹിക പീഡന സംരക്ഷണ ഉത്തരവ് ലഭിച്ചു.ആയതിനാല്‍ ആ സ്ത്രീയ്ക്കു സ്വന്തം വീട്ടില്‍ ഇരുന്നു കൊണ്ടുതന്നെ ഉത്തരവ് കൈപ്പറ്റാന്‍ ഇതിനകം സാധിച്ചു. അയര്‍ലണ്ടില്‍ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു നീക്കം ഉണ്ടായിരിക്കുന്നത്.

സ്വന്തം വീട്ടിലിരുന്നുകൊണ്ട് തന്നെയാണ് ഇവര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ജഡ്ജിയുമായി സംവദിച്ചത്. തന്റെ പൂര്‍വ – പങ്കാളിയില്‍ നിന്നു കവിളിലേറ്റ ശക്തമായ കടി മൂലം താന്‍ ഏറെ ഭയ ചകിതയായി ഇരിക്കുകയാണെന്ന് സ്ത്രീ ജഡ്ജിയോട് പറഞ്ഞു.

ഈ നവീന നടപടിയെ ശ്ലാഘിച്ചുകൊണ്ട് സോളിസിറ്റര്‍ , Ann Gillane രംഗത്ത് വന്നു.

ഇങ്ങനെ ഒരു സംവിധാനം ഏര്‍പ്പെടുത്തിയിരുന്നില്ലെങ്കില്‍ 14 ദിവസത്തെ തന്റെ സെല്‍ഫ്–ഐസൊലേഷന്‍ പൂര്‍ത്തിയാക്കിയതിന് ശേഷമേ കോടതിയില്‍ ഹാജരായി തെളിവുന്നല്‍കാന്‍ അവര്‍ക്ക് കഴിയുമായിരുന്നുള്ളൂ.

അവരുടെ തെളിവുകള്‍ അടിസ്ഥാനത്തിലുള്ള മൊഴി ഇപ്രകാരമാണ് ജഡ്ജി Durcan വായിച്ചത് “എന്റെ പൂര്‍വ കാല പങ്കാളി എന്റെ മുഖത്ത് കടിക്കുകയും ഇടിക്കുകയും മുടിപിടിച്ച് വലിക്കുകയും ചെയ്തു”.

പ്രതിയെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തുകൊണ്ട് പോയിരുന്നു.

അവരുടെ മൊഴി കോടതിയിലെ ക്യാമറയ്ക്കടുത്തേക്ക് പിടിച്ച്കൊണ്ട് അദ്ദേഹം വായന തുടര്‍ന്നു. “ഞാന്‍ താങ്കള്‍ക്ക് ഇതിനോടകം കോടതിയുടെ സംരക്ഷണം ഉറപ്പ് വരുത്തുന്നു”.

Dublin Rape crisis centre റിന്‍റെ ചീഫ് എക്സിക്യൂടിവ് Noeline Blackwell ഇങ്ങനെ പറയുന്നു:

“കോടതിയുടെ ഈ പുതിയ നീക്കത്തെ ഞങ്ങള്‍ സര്‍വാത്മനാ സ്വാഗതം ചെയ്യുന്നു. ഒറ്റപ്പെട്ടുപോയവര്‍ക്ക് നിയമസഹായം വേണ്ട അവസരങ്ങളില്‍ ഇത്തരം പുതിയ മാറ്റങ്ങള്‍ ഏറെ സഹായകരമാകും”

കോടതിയുടെ ഒരു വക്താവ് ഇങ്ങനെ പറഞ്ഞു. “നിയമ സഹായം വേണ്ടവര്‍ക്ക് ഞങ്ങളുടെ കോടതികള്‍ ഭൌതികമായി സദാ തുറന്നുകിടക്കും. Remote video links, Remote virtual courts സാങ്കേതിക വിദ്യകള്‍ ഞങ്ങള്‍ നടപ്പിലാക്കിക്കഴിഞ്ഞു. അതുകൊണ്ട് വിദൂര ദേശങ്ങളില്‍ വരെ ഇപ്പോള്‍ കോടതിയുടെ സേവനങ്ങള്‍ എത്തിക്കാന്‍ കഴിയുന്നുണ്ട്.ഈ സാങ്കേതിക വിദ്യ കുടുംബ കോടതികളിലും ഈയിടെ ഉപയോഗിച്ച് തുടങ്ങി. ലെവല്‍-5 നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന ഈ കാലത്ത് ഈ സംവിധാനം ഏറെ ഉപകാരപ്രദമാണ് .

comments


 

Other news in this section