Friday, December 4, 2020

ലെവൽ 5 : ആവശ്യ ജോലിക്കാർ ഒഴിച്ച് ബാക്കി എല്ലാവരും ഡ്രൈവിംഗ് ടെസ്റ്റ് റദ്ദ് ചെയ്യണമെന്ന് RSA അറിയിപ്പ്

Updated on 23-10-2020 at 7:37 am

അടിയന്തര സ്വഭാവമുള്ള ജോലിചെയ്യുന്നവർ ഒഴികെ മറ്റാരും , വരാനിരിക്കുന്ന 6 ആഴ്ചകളിൽ ഡ്രൈവിംഗ് ടെസ്റ്റിന് ഹാജരാകേണ്ട എന്ന് റോഡ് സുരക്ഷാ അതോറിറ്റി ( RSA) അറിയിച്ചു. കോവിഡ് ലെവൽ 5 നിയന്ത്രണങ്ങൾ സർക്കാർ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഈ അറിയിപ്പ്.

അപേക്ഷകർ ഏത് കാറ്റഗറിയിൽ വരുമെന്ന് തിരിച്ചറിയാനുതകുന്ന ഒരു വിവരവും ആർ.എസ്.ഏ യുടെ പക്കലില്ല.

അടിയന്തിര ജോലിക്കാർ ഒഴികെയുള്ള ആരെങ്കിലും ഇതിനകം ഡ്രൈവിംഗ് ടെസ്റ്റിനു അപേക്ഷിച്ചിട്ടുണ്ടെങ്കിൽ അവർ ഉടൻ തന്നെ അത് ഓൺലൈനായി ക്യാൻസൽ ചെയ്യേണ്ടതാണ്. കാരണം ആ അവസരം ഒരു അടിയന്തിര ജോലിക്കാരനു ഉപയോഗപ്പെടുത്താം

ലെവൽ 5 നിയന്ത്രണങൾ നിലനിൽക്കുമ്പോൾ അടിയന്തിര ജോലിക്കാർക്ക് ഡ്രൈവിങ് ടെസ്റ്റ് എടുക്കാൻ യാത്രചെയ്യാവുന്നതാണു. എന്നാൽ ഇങനെയുള്ള വേളകളിൽ അപ്പോയന്റ്മെന്റിനുള്ള പ്രൂഫ് കയ്യിൽ കരുതേണ്ടതാണു. വഴിക്കുവച്ച് പോലീസ് പരിശോധന ഉണ്ടായേക്കും.

അടിയന്തിര ജോലിക്കാർ മാത്രം NDLS അപ്പോയന്റ്മെന്റ് കൈക്കൊണ്ടാൽ മതി.

National Car Tests , Commercial Vehicle Roadworthiness Tests എന്നീ രണ്ട് ടെസ്റ്റുകൾ ഒഴിച്ചുകൂടാനാകാത്തതാണു. Level 5 നിയന്ത്രണത്തിനിടയിലും ടെസ്റ്റുകൾക്ക് മുടക്കമില്ല.

NCT അപ്പോയന്റ്മെന്റ് അല്ലെങ്കിൽ റീടെസ്റ്റിനായി വരുന്നവർ സാധാരണ രീതിയിൽ അറ്റന്റ് ചെയ്താൽ മതി. പെയ്മെന്റിൽ പണം സ്വീകരിക്കുകയില്ല എന്ന് RSA അറിയിച്ചു.

CVRT യുമായി വരുന്നവരും സാധാരണ രീതിയിൽ അറ്റന്റ് ചെയ്താൽ മതി.
അംഗീകാരമുള്ള ഡ്രൈവിങ് ഇൻസ്റ്റ്രക്ടർമാരും അടിയന്തിര സ്വഭാവമുള്ള ജോലിക്കാരിൽ പെടും.
ഡ്രൈവിംഗ് ടെസ്റ്റിന്റെ തിയറി ഭാഗം അടിയന്തിര സേവനത്തിന്റെ വകുപ്പിൽ പെടുത്തിയിട്ടില്ല. Level 5 നിയന്ത്രണങൾക്കിടയിൽ ടെസ്റ്റുകൾ നടത്തില്ല.

ഇനിയും ടെസ്റ്റ് അപ്പോയന്റ്മെന്റിനു അപേക്ഷിക്കാത്ത അടിയന്തിര ജോലിക്കാർ ഉണ്ടെങ്കിൽ അവർക്ക് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാമെന്ന് RSA അറിയിച്ചു.
വിലാസം:
urgentdrivingtest@rsa.ie

comments


 

Other news in this section