Friday, December 4, 2020

മാഞ്ചസ്റ്ററിൽ നിന്നും ഇന്ത്യയിലേക്ക് പറക്കാനൊരുങ്ങി വിർജിൻ അറ്റ്ലാന്റിക്

Updated on 23-10-2020 at 9:24 am

ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ നിന്നും ഡൽഹിയിലേക്കും മുംബൈയിലേക്കും വിമാന സർവീസുകൾ ആരംഭിക്കുമെന്ന് വിർജിൻ അറ്റ്ലാന്റിക് പ്രഖ്യാപിച്ചു.

മാഞ്ചസ്റ്ററിൽ നിന്ന് മുംബൈയിലേക്കുള്ള സർവീസുകൾ ഡിസംബറിൽ ആരംഭിക്കും. ആഴ്ചയിൽ 3 സർവീസുകൾ നടത്തും. എന്നാൽ മാഞ്ചസ്റ്ററിൽ നിന്നും ഡൽഹിയിലേക്ക് ആഴ്ചയിൽ രണ്ടു സർവീസുകൾ മാത്രമേ ഉണ്ടാവുകയുള്ളൂ. ഇവ ജനുവരിയിൽ ആരംഭിക്കും.

16 ദശലക്ഷത്തിലധികം ഇന്ത്യക്കാർ അവരുടെ രാജ്യത്തിന് പുറത്ത് ലോകത്തിന്റെ പലയിടങ്ങളിലായി താമസിക്കുന്നുണ്ട്. ലോകത്തിൽ ഏറ്റവും കൂടുതൽ പ്രവാസികൾ ഇന്ത്യയിൽ നിന്നുള്ളവരാണ്. ഇംഗ്ലണ്ടിന്റെ നോർത്ത് പ്രദേശങ്ങളിൽ 500,000-ത്തോളം ഇന്ത്യക്കാരാണ് താമസിക്കുന്നത്.

COVID-19 പകർച്ചവ്യാധിയുടെ ആഘാതത്തിൽ നിന്ന് ലോകം ക്രമേണ കരകയറുന്നതെയുള്ളു. പ്രവാസികളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിക്കാനുള്ള ആവശ്യം നിറവേറ്റാൻ മാഞ്ചസ്റ്ററിനും ഇന്ത്യയ്ക്കുമിടയിലെ ഈ പുതിയ വിമാന സർവീസുകൾക്ക് സാധിക്കും. 130,000 സീറ്റുകളാണ് വിമാനകമ്പനി വാഗ്ദാനം ചെയ്യുന്നത്.

വിർജിൻ അറ്റ്ലാന്റിക് മാഞ്ചസ്റ്ററിൽ നിന്ന് ദില്ലിയിലേക്കും മുംബൈയിലേക്കും വേഗത്തിലും കാര്യക്ഷമവുമായ ചരക്ക് സേവനവും നൽകും. UK, US, ഇന്ത്യ എന്നിവിടങ്ങളിലെ പ്രൈം മാർക്കറ്റുകൾക്കിടയിൽ പുതിയ ഉൽ‌പ്പന്നങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, തുണിത്തരങ്ങൾ എന്നിവ ഇറക്കുമതി ചെയ്യുന്നതിനും കയറ്റുമതി ചെയ്യുന്നതിനും കമ്പനികൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കാനും ഇതിലൂടെ സാധിക്കും.

2020 സെപ്റ്റംബറിൽ ഹീത്രോയിൽ നിന്ന് മുംബൈയിലേക്കും ദില്ലിയിലേക്കും സേവനങ്ങൾ പുനരാരംഭിച്ചതിനുശേഷം, മാഞ്ചസ്റ്ററിൽ നിന്നുള്ള ഈ പുതിയ സേവനങ്ങൾ ഇന്ത്യയിലേക്കുള്ള തുടർച്ചയായ നിക്ഷേപത്തെ പ്രതിനിധീകരിക്കുന്നുവെന്ന് വിർജിൻ അറ്റ്ലാന്റിക് ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ ജുഹ ജാർവിനൻ പറഞ്ഞു.

ഇന്ത്യയിലെ ജനപ്രിയമായ നഗരങ്ങളായ മുംബൈയിലേക്കും ദില്ലിയിലേക്കും വിനോദം, ബിസിനസ് തുടങ്ങി നിരവധി ആവശ്യങ്ങൾക്കായി യാത്രാ ആവശ്യങ്ങൾ മുന്നോട്ട് വയ്ക്കുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. അതുകൊണ്ടു തന്നെ പുതിയ വിമാനസർവീസുകൾ ഏറെപ്പേർക്ക് ഗുണം ചെയ്യുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.

പൈലറ്റുമാർക്കും ക്രൂവിനുമായി ഓൺ-സൈറ്റ് പ്രീ-ഫ്ലൈറ്റ് COVID-19 പരിശോധനയ്ക്കുള്ള പദ്ധതികളും വിർജിൻ അറ്റ്ലാന്റിക് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

comments


 

Other news in this section