Friday, December 4, 2020

ഒരു ബ്ലൗസിന്റെ പരസ്യം ഹിറ്റായതിന്റെ പിന്നാമ്പുറ രഹസ്യം 15 വർഷങ്ങൾക്കിപ്പുറം പരസ്യമാക്കി അണിയറ പ്രവർത്തകർ

Updated on 23-10-2020 at 6:41 pm

ഒന്നര പതിറ്റാണ്ടിന് മുമ്പ് ശീമാട്ടി പുറത്തിറക്കിയ ഒരു പരസ്യം സാമൂഹ്യ മാധ്യമത്തിൽ ഇപ്പോൾ ചര്‍ച്ചയാകുന്നു. മോഡലിനെ  പുറംതിരിച്ചിരുത്തി ബ്ലൗസിന്റെ ഭംഗി ചിത്രീകരിച്ച പരസ്യത്തിന്റെ അണിയറ  കഥകെളെക്കുറിച്ചുള്ള ശിവകുമാര്‍ രാഘവന്‍ പിള്ളയുടെ ഫേസ്ബുക്ക്  പോസ്റ്റാണ് ചർച്ചക്ക് വഴിവച്ചിരിക്കുന്നത്.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം

മലയാളിയുടെ ശ്രദ്ധ തിരിഞ്ഞിട്ട് 15 വര്‍ഷങ്ങള്‍ ……..

കേരളത്തിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഒരു അഡ്വെര്‍ടൈസിങ് ക്യാമ്പയിന്‍ ആയിരുന്നു 2005 ല്‍ പുറത്തിറങ്ങിയ ശീമാട്ടിയുടെ ‘ശ്രദ്ധ തിരിക്കു ..’ എന്ന പരസ്യം. കാലാകാലങ്ങള്‍ ആയി ടെക്സ്റ്റയില്‍ പരസ്യങ്ങളില്‍ സാരികളും ചുരിദാറും പിന്നെ ലെഹെങ്ക ,ഗൗണ്‍ ഒക്കെ ആയിരുന്നു മെയിന്‍ പ്രോഡക്റ്റ് …..ചിരിച്ചു കൊണ്ട് നില്‍ക്കുന്ന സുന്ദരികളും സുന്ദരന്മാരും ആയിരുന്നു പ്രധാന ഹൈലൈറ്റ് ….ഒപ്പം വര്‍ണമനോഹരമായ പട്ടുസാരികളും.

ഈ ട്രെന്‍ഡിനെ മൊത്തം മാറ്റിമറിച്ചു കൊണ്ടാണ് ശീമാട്ടി ലീഡ് ഡിസൈനറും സിഇഒ യുമായ ബീന മാഡം പുതിയ ക്യാമ്പയിന്‍ അവതരിപ്പിച്ചത് ….സാരിക്ക് പകരം മെയിന്‍ റോളില്‍ ബ്ലൗസ് എന്ന വമ്പന്‍ ട്വിസ്റ്റ്……ഒപ്പം സുന്ദരിയായ മോഡലിന്റെ മുഖം കാണിക്കാതെ ഒരു പരസ്യം …..ആദ്യമായി റെഡി ടു വെയര്‍ സ്റ്റിച്ചിട് ബ്ലൗസിനായി മാത്രം ഒരു ക്യാമ്പയിന്‍…തലവാചകം പോലെ തന്നെ ശീമാട്ടിയിലേക്കു ശ്രദ്ധ തിരിഞ്ഞു. മലയാളികളുടെ മനസും….

ഒരു ഫ്‌ലാഷ് ബാക് ..

അന്നത്തെ സെന്‍ട്രല്‍ അഡ്വെര്‍ടൈസിങ് ടീം എന്നത് ക്രീയേറ്റീവ് ഡയറക്ടര്‍ ഷാജി നാരായണന്‍ ,കോപ്പി ഡയറക്ടര്‍ ശ്രീജിത്ത് നന്ദകുമാര്‍ ,ബ്രാഞ്ച് ഹെഡ് രാജഗോപാല്‍ ,ബിജു,ലീനസ് ,ദിപു,രതീഷ് പിന്നെ ഞാനും..ഫോട്ടോഗ്രഫിയിലെ പുപ്പുലിയായ രാധാകൃഷ്ണന്‍ ചക്യാത് ആണ് ഫോട്ടോഗ്രാഫര്‍ …

ഷൂട്ട് ഒക്കെ ബോംബയില്‍ ഫിക്‌സ് ചെയ്തു …ഷാജിയും ശ്രീജിത്തും ബിജുവുമൊക്കെ ഒക്കെ ചേര്‍ന്ന് പട്ടുസാരിയുടേത് മോഡലിന്റെ പല പല റെഫെറെന്‍സുകള്‍ സെറ്റ് ആക്കി വിശ്രമിക്കുമ്പോളാണ് ബീന മാഡം തന്ന പ്രോഡക്റ്റ് ഡീറ്റൈല്‍സുമായി കിളിപോയി രാജഗോപാല്‍ വരുന്നത്….സംഗതി പാളി …സാരിയല്ല ബ്ലൗസ് ആണ് പ്രോഡക്റ്റ് ..നിറയെ സ്റ്റോണ്‍ ,എംബ്രോയിഡറി വര്‍ക്കുകള്‍….പോരാഞ്ഞു ഈ വര്‍ക്കുകള്‍ അത്രയും ബ്ലൗസിന്റെ പുറകില്‍. ..പിന്നെ ഭീകരമായ ചര്‍ച്ചകള്‍ ….ഭയങ്കര ഐഡിയകള്‍ ..പക്ഷെ ഒന്നും അങ്ങട് ചേരുന്നില്ല…എല്ലാരും പിരിഞ്ഞു പോയി ..കുറെ കഴിഞ്ഞപ്പോളാണ് ഷാജി ഒരു സ്‌കെച്ചുമായി വരുന്നു…ആശാന്‍ പണ്ടെങ്ങോ കണ്ടു മറഞ്ഞ , നേക്കഡ് ആയ ഒരു പെണ്‍കുട്ടി പുറം തിരിഞ്ഞു കിടക്കുന്ന ഒരു പെയിന്റിംഗ് മനസ്സില്‍ കണ്ടു വരച്ച ഒരു സ്‌കെച്ച്…പെണ്‍കുട്ടിയെ ഒരു തൂവെള്ള സോഫയില്‍ പുറം തിരിച്ചു ഇരുത്തി ബ്ലൗസ് ഒക്കെ ഇട്ടിട്ടുള്ള ഒരു ഡ്രോയിങ് …ദി അദര്‍ സൈഡ് ഓഫ് അട്ട്രാക്ഷന്‍ എന്ന തീം ആക്കിയാലോ എന്ന് കോപ്പി കുലപതി ആയ ശ്രീജിത്ത്…ബാക്കിയൊക്കെ വരുന്നിടത്തു വച്ച് കാണാമെന്ന ധൈര്യത്തില്‍ ഷൂട്ട് ഫിക്‌സ് ചെയ്യുന്നു

..കോറ എന്ന ക്രോയ്ഷ്യന്‍ ഇന്റര്‍നാഷണല്‍ മോഡല്‍ …ഞാനും ഷാജിയും ഷൂട്ടിനായി മുംബൈക്ക് …ഞങ്ങള്‍ ബോംബയില്‍ രാധയുടെ സ്റ്റുഡിയോയില്‍ എത്തുന്നു രാധാകൃഷ്ണനും പുള്ളിയുടെ ആര്ട്ട് ചെയ്യുന്ന ചെങ്ങന്നൂരുകാരന്‍ അലെക്‌സും കൂടെ നല്ല തൂവെള്ള സോഫയും ഒക്കെ സെറ്റ് റെഡി ആക്കി വച്ചിരിക്കുന്നു….വൈകുന്നേരം കോറ സ്റ്റുഡിയോയില്‍ എത്തി….ഞാനും ഷാജിയും ഞെട്ടി ..ഒരു ആറര അടിക്കുമേല്‍ ഉയരമുള്ള …അസാധ്യ ഫിഗര്‍ ഉള്ള ക്രോയ്ഷ്യന്‍ സുന്ദരി….( മോഹന്‍ലാല്‍ മണിച്ചിത്ര താഴില്‍ പറയുന്നപോലെ എന്തൊരു ഫിഗര്‍ എന്റമ്മച്ചിയെ എന്ന് ഷാജി )..പിറ്റേ ദിവസം രാവിലെ ഷൂട്ട് തുടങ്ങി…മുഖത്ത് മേക് അപ്പ് ഇടാതെ പുറത്തു മേക് അപ്പ് ഇട്ടതോടെ കോറ ഞെട്ടി..ഇതെന്താ മുഖത്ത് മേക് അപ്പ് ഇല്ലേ…പിന്നെ കൊറയെ ഷാജി സ്‌കെച് ഒക്കെ കാണിച്ചു ഒരു വിധം കണ്‍വിന്‍സ് ചെയ്യിച്ചു.

കോറ എന്ന പ്രശസ്തയായ ഒരു മോഡലിന് അത് ആദ്യ അനുഭവം ആരുന്നു…ഷൂട്ട് കഴിഞ്ഞു വൈകുന്നേരം ഫോട്ടോ സെന്‍ട്രലിലേക്കു അയക്കുന്നു .ഷാജി ഡിസൈന്‍ ലേഔട്ട് ഫിനിഷ് ആയി അയക്കുന്നു …മഴ സമയത്തു കൊങ്കണ്‍ വഴി ട്രെയിനില്‍ മടങ്ങണമെന്ന് ഷാജിക്ക് ഒരേ നിര്‍ബന്ധം..അങ്ങിനെ ഒരു ദിവസത്തിന് ശേഷം കുര്‍ളയില്‍ നിന്ന് നേത്രവതി യില്‍ കൊച്ചിയിലേക്ക് മടക്കം …തിരിച്ചെത്തുമ്പോള്‍ കോപ്പിയില്‍ ശ്രീജിത്തിന്റെ മലക്കം മറിച്ചില്‍… ക്ലൈമാക്‌സില്‍ അദര്‍ സൈഡ് ഓഫ് അട്രാക്ഷന്‍ മാറി.. ‘ശ്രദ്ധ തിരിക്കു ‘ എത്തുന്നു …എല്ലാ പ്രിന്റ് മീഡിയയിലും ഈ ക്യാമ്പയിന്‍ വരുന്നു…ഒപ്പം കേരളം നിറയെ ശീമാട്ടിയുടെ ശ്രദ്ധ തിരിക്കു ഹോര്ഡിങ്ങുകളും . അതോടൊപ്പം വലിയ ഒരു വിവാദവും ഹോര്ഡിങ്ങിലെ കോറയുടെ ഉടലുകണ്ട് ഡ്രൈവര്‍മാരുടെ ശ്രദ്ധ പോകുന്നു എന്ന പരാതി പലയിടത്തും വന്നു ..മലയാളത്തിലെ എവര്‍ഗ്രീന്‍ സൂപ്പര്‍ ഹിറ്റ് ക്യാമ്പയിന്‍ .അങ്ങിനെ മലയാളിയുടെ ശ്രദ്ധ തിരിഞ്ഞു ….ശീമാട്ടിയുടെ തുണിത്തരങ്ങളിലേക്കും ..കോറയുടെ ഉടലിലേക്കും…

പിന്നാമ്പുറം

മറക്കാനാവാത്ത രണ്ടു സീനുകള്‍
1 .ഷൂട്ടു കഴിഞ്ഞുരാത്രി ഞാന്‍ ഒന്ന് പുറത്തു പോയി വന്നപ്പോള്‍ റൂമില്‍ വലിയൊരു പ്ലേറ്റില്‍ ഒരു ഭീകരനായ ഗ്രില്‍ഡ് ഫുള്‍ ചിക്കനോട് പടവെട്ടി തളര്‍ന്നിരിക്കുന്ന ഷാജി മച്ചാന്‍…
2 . നേത്രവതി എക്‌സ്പ്രസ്സ് പാന്ററി ക്കാരന്‍ ജലീലിക്ക മൂന്നു നേരം നിര്‍ബന്ധിച്ചു വാങ്ങിപ്പിച്ച ചിക്കന്‍ ബ്രെസ്‌റ് ഫ്രൈ .

ശിവകുമാര്‍ രാഘവ്

comments


 

Other news in this section