Wednesday, January 20, 2021

കൗണ്ടി മയോയിലെ ബാല്ലിനയും അമേരിക്കൻ പ്രസിഡന്റ് പദവിയും.

Updated on 08-11-2020 at 12:36 pm

കൗണ്ടി മയോയിലെ ബാല്ലിനയും അമേരിക്കൻ പ്രസിഡന്റ് പദവിയും
രണ്ടുമാസം മുമ്പ്‌ Ballina യിലെ മാർക്കറ്റ് സ്‌ക്വയറിൽ ജോ ബൈഡന്റെ കൂറ്റൻ ബിൽബോഡ് സ്ഥാപിക്കുമ്പോൾ വിജയം കൈയെത്തും ദൂരത്ത് നിൽക്കുകയാണെന്ന് നാട്ടുകാർ നിനച്ചിരുന്നില്ല. ഇന്ന് Ballina മാത്രമല്ല കൗണ്ടി മായോ മുഴുവനും ആനന്ദലഹരിയിലാണ്.
Ballina യുടെ പുത്രൻ ഒടുവില് അമേരിക്കൻ പ്രസിഡന്റ് ആകാൻ പോകുന്നു.
അഞ്ച് തലമുറകൾക്ക് മുന്നേ ജോ ബൈഡന്റെ പൂർവികർ അയർലണ്ട് വിട്ട് അമേരിക്കയിലേക്ക് കുടിയേറിയതാണ്.

ശനിയാഴ്ച വൈകിട്ട് ജോ ബൈഡന്റെ Ballina യിലുള്ള അകന്ന ബന്ധുക്കൾ മാർക്കറ്റ് സ്‌ക്വയറിൽ ഷാമ്പെയ്ൻ ഒഴുക്കിയാണ് വിജയത്തെ വരവേറ്റത്.
ബൈഡന്റെ ഇലക്ഷൻ പ്രചാരണ ഗീതമായ ബ്റൂസ് സ്പ്രിങ്സ്റ്റിന്റെ ” We take care of our own” എന്ന ഗാനം ചിലർ ആലപിച്ചപ്പോൾ ചിലർ പാടിയത്
ബിൽ ക്ലിന്റന്റെ വിജയ ഗീതമായ ” Don’t stop thinking about tomorrow” ആണ്.

ബൈഡന്റെ മുതു മുത്തച്ഛന്റെ മുതു മുത്തച്ഛനായ Edward Blewitt, Ballina സ്വദേശിയായിരുന്നു. ഒരു കൊടും ക്ഷാമത്തെ തുടർന്ന് അദ്ദേഹം പെൻസിൽവേനിയയിലേക്ക് കുടിയേറുകയാണുണ്ടായത് എന്ന്
ചരിത്രകാരന്മാർ പറയുന്നു.
ബൈഡന്റെ പൂർവികൻ ഒരു സർവേയറും സർക്കാർ ഉദ്യോഗസ്ഥനുമായിരുന്നു.

ഒന്നല്ല, രണ്ട് പ്രസിഡന്റ്മാരെ Ballina സംഭാവന ചെയ്തിട്ടുണ്ട്. യു.എസ് പ്രസിഡന്റ് ജോ ബൈഡന് , മുൻ ഐറിഷ് പ്രസിഡന്റ് Mary Robinson.

കോവിഡ് lockdown കാരണം ഒരു ആഘോഷം നടത്താൻ സാധിക്കാത്തതിന്റെ വിഷമത്തിലാണ് നാട്ടുകാർ. ശനിയാഴ്ച പുലർന്നതോടെ Ballina യുടെ തെരുവുകൾ U.S – ഐറിഷ് പതാകകൾ കൊണ്ട് നിറഞ്ഞു. “Go Mayo, Joe.” എന്ന സന്ദേശം വഹിച്ച പോസ്റ്ററുകൾ ധാരാളമായി പ്രിന്റ് കടകളിൽ നിന്ന് വിറ്റഴിയാൻ തുടങ്ങി. ബൈഡന്റെ കൂറ്റൻ ചിത്രത്തിന് മുന്നിൽ നിന്ന് ഫോട്ടോ എടുക്കാൻ കുട്ടികളും മുതിർന്നവരും മൽസരിച്ചു.

Edward Blewitt പെൻസിൽവാനിയയ്ക്ക് പോയപ്പോൾ അദ്ദേഹത്തിന്റെ കൂടെ വേറെയും കുറെ Ballina ക്കാർ റെയിൽപാത നിർമാണത്തിനും ഖനിയിൽ ജോലിചെയ്യാനുമൊക്കെ പെൻസിൽവായ യ്ക് പോയിരുന്നു.

ബൈഡന് ഏറ്റവുമധികം വോട്ട് കിട്ടിയത് പെൻസിൽവാനിയയിൽ നിന്നാണ് ( 53% ൽ അധികം).ഐറിഷുകാർ തിങ്ങി പാർക്കുന്ന ഇടം കൂടിയാണ് പെനിസിൽവാനിയ.

2016 ൽ അമേരിക്കയുടെ വൈസ് പ്രസിഡന്റ് ആകുന്നതിനു മുമ്പും ശേഷവും ബൈഡന് അനേകം തവണ Ballina സന്ദർശിച്ചിട്ടുണ്ട്. 2017 ൽ ഒരു ആതുരാലയത്തിന് തറക്കല്ലിടുകയും പിന്നിട് അദ്ദേഹം അതിന്റെ പേട്രൻ ആകുകയും ചെയ്തു.

ഹാരിസൻ പബ്ബിന് പിന്നിൽ, ബൈഡന്റെ പൂർവികന്റെ വീട് നിന്നിരുന്ന സ്ഥലം , കാട് മൂടി, വീടിന്റെ അവശിഷ്ടങ്ങൾ ചിതറിക്കിടക്കുകയാണ്. നാട്ടുകാർ അവിടം വൃത്തിയാക്കി ഒരു ഫലകം സ്ഥാപിക്കാൻ പദ്ധതിയിടുന്നുണ്ട്

comments


 

Other news in this section